Monkey Pox : 42 രാജ്യങ്ങളിൽ വാനര വസൂരി; 99 ശതമാനം രോഗികളും പുരുഷന്മാരെന്ന് ലോകാരോഗ്യ സംഘടന

Monkey Pox Outbreak : ആകെ രോഗബാധിതരിൽ 84 ശതമാനം പേരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയിൽ 12 ശതമാനം പേർ അമേരിക്കയിൽ നിന്നും 3 ശതമാനം രോഗബാധിതർ ആഫ്രിക്കയിൽ നിന്നുമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 02:29 PM IST
  • ജനുവരി 1 മുതൽ ജൂൺ 15 വരെയുള്ള സമയത്തിന് ഇടയിൽ മാത്രമാണ് വളരെ അപൂർവമായി മാത്രം കണ്ട് വന്നിരുന്ന രോഗം 2103 പേർക്ക് സ്ഥിരീകരിച്ചത്.
  • അതിൽ തന്നെ 89 ശതമാനം കേസുകളും സ്ഥിരീകരിച്ചത് മെയ് മാസത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
  • യൂറോപ്യൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
  • ആകെ രോഗബാധിതരിൽ 84 ശതമാനം പേരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയിൽ 12 ശതമാനം പേർ അമേരിക്കയിൽ നിന്നും 3 ശതമാനം രോഗബാധിതർ ആഫ്രിക്കയിൽ നിന്നുമാണ്.
Monkey Pox : 42 രാജ്യങ്ങളിൽ വാനര വസൂരി; 99 ശതമാനം രോഗികളും പുരുഷന്മാരെന്ന് ലോകാരോഗ്യ സംഘടന

ലോകത്താകമാനം 42 രാജ്യങ്ങളിലായി ആകെ 2103 പേർക്ക് വാനര വസൂരി അഥവാ മൊക്കെ പോക്സ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ജനുവരി 1 മുതൽ ജൂൺ 15 വരെയുള്ള സമയത്തിന് ഇടയിൽ മാത്രമാണ് വളരെ അപൂർവമായി മാത്രം കണ്ട് വന്നിരുന്ന രോഗം 2103 പേർക്ക് സ്ഥിരീകരിച്ചത്. അതിൽ തന്നെ 89 ശതമാനം കേസുകളും സ്ഥിരീകരിച്ചത് മെയ് മാസത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ആകെ രോഗബാധിതരിൽ 84 ശതമാനം പേരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയിൽ 12 ശതമാനം പേർ അമേരിക്കയിൽ നിന്നും 3 ശതമാനം രോഗബാധിതർ ആഫ്രിക്കയിൽ നിന്നുമാണ്. കൂടാതെ 99 ശതമാനം രോഗബാധിതരും പുരുഷന്മാരാണെന്ന് ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്തു. കൂടാതെ ഇതിൽ ഭൂരിഭാഗം ആളുകളും സ്വവർഗാനുരാഗികൾ ആണെന്ന് സ്വയം വെളിപ്പെടുത്തിയിട്ടുള്ളവരാണ്.

ALSO READ: UAE Monkeypox cases: യുഎഇയിൽ നാല് മങ്കിപോക്സ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News