കെ.പി ഒലി തന്നെ നേപ്പാൾ പ്രധാനമന്ത്രിയാവും: നിയമിച്ചത് രാഷ്ട്രപതി

നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78 (3) പ്രകാരമാണ് ഒലിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത്

Written by - Zee Malayalam News Desk | Last Updated : May 14, 2021, 11:13 AM IST
  • ഓലി 30 ദിവസത്തിനുള്ളില്‍ വീണ്ടും പാര്‍ലമെന്‍റില്‍ വിശ്വാസ വോട്ട് നേടണം
  • ഇതിലും ഓലി പരാജയപ്പെടുകയാണെങ്കില്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
  • CPN-UML ചെയർമാനാണ് കെ.പി ശർമ്മാ ഒലി എന്ന കെ.പി ഒലി.
  • സി.പി.എൻ മാവോയിസ്റ്റ് ചെയർമാൻ പുഷ്പകമാൽ പ്രചണ്ഡ കോൺഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
കെ.പി ഒലി തന്നെ നേപ്പാൾ പ്രധാനമന്ത്രിയാവും: നിയമിച്ചത് രാഷ്ട്രപതി

നേപ്പാൾ:  തൂക്ക് മന്ത്രി സഭയിലേക്ക് നീങ്ങുന്ന നേപ്പാളിൽ (Nepal) പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ കെ.പി ഒലിയെ വീണ്ടും രാഷ്ട്രപതി പ്രധാനമന്ത്രിയായി നിയമിച്ചു.

തിരഞ്ഞെടുപ്പിനെ തുടർന്ന് തിങ്കളാഴ്ച നേപ്പാള്‍ പാര്‍ലമെന്റില്‍ (Parliament) ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ഒലി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച വൈകീട്ട് ഒന്‍പത് മണിക്കുള്ളില്‍ കക്ഷികള്‍ മുന്നോട്ടു വരണമെന്ന് രാഷ്ട്രപതി ബിന്ദ്യാദേവി ഭണ്ഡാരി  ആവശ്യപ്പെട്ടിരുന്നു.

Also Readഇസ്രയേൽ-പലസ്തീൻ സംഘർഷം; ടെൽ അവീവ് ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ്

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്താനാവത്തതിനെ തുടർന്ന് എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ഒലിയെ വീണ്ടും പ്രധാനമന്ത്രിയാക്കി പ്രസിഡന്‍റ് ഉത്തരവ് ഇറക്കിയത്.

നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78 (3) പ്രകാരമാണ് ഒലിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത് എന്നാണ് പ്രസിഡന്‍റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഒലി 30 ദിവസത്തിനുള്ളില്‍ വീണ്ടും പാര്‍ലമെന്‍റില്‍ വിശ്വാസ വോട്ട് നേടണം. ഇതിലും ഒലി പരാജയപ്പെടുകയാണെങ്കില്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

 ALSO READ : ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷം; ലോ‍ഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

CPN-UML ചെയർമാനാണ് കെ.പി ശർമ്മ ഒലി എന്ന കെ.പി ഒലി. അതിനിടയിൽ സി.പി.എൻ മാവോയിസ്റ്റ് ചെയർമാൻ പുഷ്പകമാൽ പ്രചണ്ഡ കോൺഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജെ.എസ്.പിയിൽ നിന്നും പിന്തുണ കോൺഗ്രസ്സിനില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News