Coronavirus Variant: ജപ്പാനിലും കൊറോണ വൈറസിന്‍റെ പുതിയ വകഭേദം

ജനിതക മാറ്റം സംഭവിച്ച  കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ജപ്പാനിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

Written by - Zee Malayalam News Desk | Last Updated : Jan 11, 2021, 11:55 PM IST
  • ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ജപ്പാനിലും സ്ഥിരീകരിച്ചു
  • ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
  • ജപ്പാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Coronavirus Variant: ജപ്പാനിലും  കൊറോണ വൈറസിന്‍റെ  പുതിയ വകഭേദം

Tokyo: ജനിതക മാറ്റം സംഭവിച്ച  കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ജപ്പാനിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ  (Japan) യാത്രക്കാരിലാണ് വൈറസിന്‍റെ  പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ജപ്പാന്‍ ആരോഗ്യമന്ത്രാലയമാണ്  ഇക്കാര്യം സ്ഥിരീകരിച്ചത്. 

എന്നാല്‍, ആശങ്കയുണര്‍ത്തുന്ന മറ്റൊരു വസ്തുതകൂടി പുറത്തുവരുന്നുണ്ട്.  അതായത്, മുന്‍പ്, യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ജപ്പാനില്‍  കണ്ടെത്തിയിരിയ്ക്കുന്നത്‌  എന്നാണ് സൂചനകള്‍.  

ബ്രസീലില്‍ നിന്നെത്തിയ നാല്‍പതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാര്‍ക്കും പുതിയ കോവിഡ്- 19 (Covid-19)  സ്ഥിരീകരിച്ചിരിക്കുന്നതായി  ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തില്‍ വെച്ച്‌ നടത്തിയ കോവിഡ് പരിശോധനയിലാണ് ഈ യാത്രക്കാര്‍ക്ക്   പുതിയ കൊറോണ വൈറസ്  (Corona Virus) സ്ഥിരീകരിച്ചത്. 

അതേസമയം, പുതിയ വകഭേദം  (Coronavirus new strain) വളരെ വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ രാജ്യം  ആശങ്കയിലാണ്. ലോകാരോഗ്യ സംഘടനയും (World Health Organisation) മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് വൈറസിന്‍റെ  പുതിയ വകഭേദത്തെ കുറിച്ചുളള പഠനം നടത്തി വരികയാണ് ജപ്പാന്‍. 

നിലവില്‍ കണ്ടുപിടിച്ച വാക്‌സിനുകള്‍ (Covid vaccine) പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമാണോ എന്ന് വ്യക്തമല്ല. നേരത്തേ ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക വകഭേദത്തിലുളള മുപ്പത് കോവിഡ് കേസുകള്‍ ജപ്പാനില്‍ ഇതിനോടകം  റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Also read: Coronavirus Variant: അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 96, കരുതലോടെ രാജ്യം

കോവിഡ്‌ പ്രതിരോധത്തിന്‍റെ ഭാഗമായി ടോക്കിയോ പ്രദേശത്ത് വെള്ളിയാഴ്ച മുതല്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ബാറുകളും റെസ്‌റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം. 

ജപ്പാനില്‍ ഇതുവരെ 2,80,000 പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. 4,000 പേര്‍  കോവിഡ് ബാധിച്ച്‌ മരിച്ചു.

Trending News