വിജയ ചിഹ്നമായി Green Scarf, ഗര്‍ഭച്ഛിദ്രം നിയമപരമാക്കി പോപ്പ് ഫ്രാന്‍സിസിന്‍റെ നാടായ അര്‍ജന്‍റീന...!!

ഗര്‍ഭച്ഛിദ്രം നിയമപരമാക്കി പോപ്പ് ഫ്രാന്‍സിസിന്‍റെ നാട്...    കത്തോലിക്കാ സഭയുടെ കടുത്ത  എതിര്‍പ്പുകള്‍ക്കിടയിലും ഗര്‍ഭച്ഛിദ്രം നിയമപരമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്‍റീന.... 

Written by - Zee Malayalam News Desk | Last Updated : Dec 30, 2020, 07:51 PM IST
  • ഗര്‍ഭച്ഛിദ്രം നിയമപരമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്‍റീന....
  • കത്തോലിക്കാ സഭയുടെ നിലപാടും സെനറ്റര്‍മാര്‍ക്ക് കത്തോലിക്കാസഭ നല്‍കിയ നിര്‍ദേശവും ഫലം കണ്ടില്ല.
  • മണിക്കൂറുകള്‍ നീണ്ട സെനറ്റ് യോഗത്തിനൊടുവിലാണ് ഗര്‍ഭച്ഛിദ്രത്തിന് (Abortion) അനുകൂലമായി സെനറ്റിലെ ഭൂരിപക്ഷവും വോട്ട് ചെയ്തത്.
  • 38 പേര്‍ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 29 പേര്‍ നിയമത്തെ എതിര്‍ത്തു.
വിജയ ചിഹ്നമായി Green Scarf, ഗര്‍ഭച്ഛിദ്രം നിയമപരമാക്കി പോപ്പ് ഫ്രാന്‍സിസിന്‍റെ നാടായ  അര്‍ജന്‍റീന...!!

Argentina: ഗര്‍ഭച്ഛിദ്രം നിയമപരമാക്കി പോപ്പ് ഫ്രാന്‍സിസിന്‍റെ നാട്...    കത്തോലിക്കാ സഭയുടെ കടുത്ത  എതിര്‍പ്പുകള്‍ക്കിടയിലും ഗര്‍ഭച്ഛിദ്രം നിയമപരമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്‍റീന.... 

കത്തോലിക്കാ  സഭയുടെ നിലപാടും   സെനറ്റര്‍മാര്‍ക്ക് കത്തോലിക്കാസഭ നല്‍കിയ നിര്‍ദേശവും ഫലം കണ്ടില്ല. മണിക്കൂറുകള്‍ നീണ്ട സെനറ്റ് യോഗത്തിനൊടുവിലാണ് ഗര്‍ഭച്ഛിദ്രത്തിന്  (Abortion) അനുകൂലമായി സെനറ്റിലെ ഭൂരിപക്ഷവും വോട്ട് ചെയ്തത്. 38 പേര്‍ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 29 പേര്‍ നിയമത്തെ എതിര്‍ത്തു.

ലോകത്ത് തന്നെ ഗര്‍ഭച്ഛിദ്രത്തിന്  ശക്തമായ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്‍റീന (Argentina). ബലാത്സംഗ കേസുകളിലും അമ്മയുടെ ആരോഗ്യം അപകടകരമാകുന്ന സാഹചര്യത്തിലും മാത്രമേ അര്‍ജന്‍റീനയില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി ലഭിക്കുകയുള്ളൂ. ആ നിയമത്തിനാണ്  ഇന്ന് വിരാമമായത്. 

കത്തോലിക്കാസഭയുടെ തലവനായ  പോപ്പ് ഫ്രാന്‍സിസിന്‍റെ  (Pope Francis) നാടാണ്‌  അര്‍ജന്‍റീന എന്നത് ഈയവസരത്തില്‍  നിര്‍ണ്ണായകമാവുകയാണ്.  അര്‍ജന്‍റീനയിലെ ചേംബര്‍ ഓഫ് ഡെപ്യൂട്ടിസ് നിയമത്തിന് മുന്‍പേ തന്നെ അംഗീകാരം നല്‍കിയിരുന്നു. 

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വലിയ സ്വാധീനമുള്ള കത്തോലിക്കാ സഭ  ഈ  നിയമത്തിന്  എതിരായിരുന്നു. അതിനാല്‍ തന്നെ  അര്‍ജന്‍റീനയില്‍ ഇന്ന് ചേര്‍ന്ന സെനറ്റ് യോഗം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അര്‍ജന്‍റീനയുടെ പ്രസിഡന്‍റ്   ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ്  (Alberto Fernández) നിയമത്തിന് പിന്തുണ നല്‍കിയിരുന്നു. ഗര്‍ഭച്ഛിദ്രം നിയമപരമാക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍  വാഗ്ദാനവും നല്‍കിയിരുന്നു.

പതിനാല് ആഴ്ചവരെ ഗര്‍ഭച്ഛിദ്രം സൗജന്യവും നിയമപരവുമാക്കുന്നത് പൊതുജന ആരോഗ്യത്തിന് ആവശ്യമാണെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.  താന്‍ കത്തോലിക്കാ വിശ്വാസിയാണെങ്കിലും തനിക്ക് എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളേണ്ടതുണ്ടെന്നായിരുന്നു ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നത്.

Also read: കോവിഡ്‌ കാലത്ത് വിപണി കീഴടക്കി കോണ്ടം

അതേസമയം, അര്‍ജന്‍റീനയില്‍  ഗര്‍ഭച്ഛിദ്രം  നിയമപരമാവുമ്പോള്‍   ചരിത്രത്തില്‍ ഇടം നേടിയിരിയ്ക്കുകയാണ്  പച്ച സ്കാര്‍ഫ്  (Green Scarf). 

ഗര്‍ഭച്ഛിദ്രം നിയമപരമാക്കാനുള്ള  പ്രചാരണത്തിന്‍റെ  ചിഹ്നമായിരുന്നു   പച്ച സ്കാർഫുകൾ.  വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തില്‍  വിജയം  നേടിയ  വനിതാവകാശ പ്രവര്‍ത്തകര്‍ പച്ച സ്കാർഫ് ധരിച്ചാണ്  ആഘോഷിക്കാനായി  തെരുവിലിറങ്ങിയത്.. 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News