Israel Palastine War: ഗാസയിലെ 11 ലക്ഷം ജനങ്ങള്‍ ഉടന്‍ ഒഴിയണം; കരയുദ്ധത്തിനുള്ള സൂചനയുമായി ഇസ്രയേൽ

Israel Palastine Conflict Updates: മുന്നറിയിപ്പിൽ  യു.എന്‍. കേന്ദ്രങ്ങളും ജീവനക്കാരും ഉള്‍പ്പെടെ മാറണമെന്നാണ് ആവശ്യം.

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 12:50 PM IST
  • ജോര്‍ദാനിൽ എത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോര്‍ദാന്‍ രാജുവുമായും കൂടിക്കാഴ്ച നടത്തും.
  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്നും ഇന്ന് ഇസ്രയേലിലെത്തും.
Israel Palastine War: ഗാസയിലെ 11 ലക്ഷം ജനങ്ങള്‍ ഉടന്‍ ഒഴിയണം; കരയുദ്ധത്തിനുള്ള സൂചനയുമായി ഇസ്രയേൽ

ഗാസയില്‍ കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി ഇസ്രയേല്‍. ഗാസായിലെ 11 ലക്ഷം ജനങ്ങളോട് ഉടന്‍ പ്രദേശം വിടണം എന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് 24 മണിക്കൂറിനകം ഗാസാ നദിയുടെ വടക്കുഭാഗത്തുള്ളവരെ തെക്കോട്ട് മാറ്റണമെന്ന് യു.എന്നിനോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പിൽ  യു.എന്‍. കേന്ദ്രങ്ങളും ജീവനക്കാരും ഉള്‍പ്പെടെ മാറണമെന്നാണ് ആവശ്യം. പതിനൊന്ന് ലക്ഷം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിനാല്‍ ഒഴിപ്പിക്കല്‍ പ്രായോഗികമല്ലെന്ന് യു.എന്‍. അറിയിച്ചു. തെക്കന്‍ ഗാസയിലേക്ക് പ്രവര്‍ത്തനം മാറ്റി യുഎന്‍ അഭയാര്‍ഥി ഏജന്‍സി.

ALSO READ: ഹമാസിലെ ഒരു ജീവനെ പോലും വെറുതേ വിടില്ല; വീണ്ടും മുന്നറിയിപ്പുമായി നെതന്യാഹു

അതേസമയം ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാൽ നേരിടുമെന്നാണ് ​ഗാസ അറിയിച്ചിരിക്കുന്നത്. ജോര്‍ദാനിൽ എത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോര്‍ദാന്‍ രാജുവുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്നും ഇന്ന് ഇസ്രയേലിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News