France | ഒമിക്രോൺ വ്യാപനം മിന്നൽ വേ​ഗത്തിൽ; വാക്സിനേഷൻ ദ്രുത​ഗതിയിലാക്കി ഫ്രഞ്ച് സർക്കാർ

വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും.

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 11:10 AM IST
  • വാക്സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു
  • സർക്കാർ കണക്കുകൾ പ്രകാരം വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ 90 ശതമാനം ജനങ്ങൾക്കും വാക്സിൻ നൽകിയിട്ടുണ്ട്
  • ട്രെയിനുകളിലും വിമാനങ്ങളിലും വാക്‌സിൻ പാസ് നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കും
France | ഒമിക്രോൺ വ്യാപനം മിന്നൽ വേ​ഗത്തിൽ; വാക്സിനേഷൻ ദ്രുത​ഗതിയിലാക്കി ഫ്രഞ്ച് സർക്കാർ

പാരീസ്: ഫ്രാൻസിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേ​ഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ ദ്രുത​ഗതിയിലാക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതിന്റെ ഭാ​ഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും.

വാക്സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ 90 ശതമാനം ജനങ്ങൾക്കും വാക്സിൻ നൽകിയിട്ടുണ്ട്. ട്രെയിനുകളിലും വിമാനങ്ങളിലും വാക്‌സിൻ പാസ് നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കാനും പാസിനൊപ്പം തിരിച്ചറിയൽ രേഖ നിർബന്ധമാക്കാനും സർക്കാർ എംപിമാരോട് ആവശ്യപ്പെടുമെന്ന് ഫ്രഞ്ച് ആരോ​ഗ്യമന്ത്രി ഒലിവിയർ വെരെൻ പറഞ്ഞു.

ALSO READ: UK Covid 19 :യുകെ യിൽ കോവിഡ് രോഗബാധ വർധിക്കുന്നു, ഒരു ദിവസം മാത്രം 93,000 കോവിഡ് കേസുകൾ

നിലവിലെ കോവിഡ് കേസുകളിൽ 10 ശതമാനം വരെ ഒമിക്രോൺ കേസുകളുണ്ട്. എന്നാൽ അടുത്ത വർഷത്തോടെ ഇത് 50 ശതമാനം ആകുമെന്നും ഒലിവിയർ വെരെൻ വ്യക്തമാക്കി. വാക്‌സിനേഷൻ എടുത്തില്ലെങ്കിൽ ബാറുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കുമെന്നും അധിക‍ൃതർ വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ഫ്രാൻസിൽ പുതുവത്സര ആ​ഘോഷത്തിന്റെ ഭാ​ഗമായുള്ള പൊതുപരിപാടികളും വെടിക്കെട്ടും നിരോധിച്ചു. ആഘോഷങ്ങളിലും ഒത്തുകൂടലുകളിലും പരമാവധി ആളുകളെ കുറയ്ക്കണമെന്നും അധിക‍ൃതർ ആവശ്യപ്പെട്ടു. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News