Jordan Drone Attack: ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സെെനികർ കൊല്ലപ്പെട്ടു; പ്രതികരിക്കുമെന്ന് ബൈഡൻ

Jordan Drone Attack: ജോർദാനിലെ അമേരിക്കയുടെ സൈനിക പോസ്റ്റിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും രണ്ട് ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടിരിക്കുന്നത്.

Written by - Ajitha Kumari | Last Updated : Jan 29, 2024, 07:10 AM IST
  • ജോർദാനിലെ അമേരിക്കയുടെ സൈനിക പോസ്റ്റിന് നേരെ ഡ്രോൺ ആക്രമണം
  • ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
  • സിറിയൻ അതിർത്തിയോടുചേർന്ന ടവർ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്ന സൈനികരാണ് മരിച്ചതെന്ന് യുഎസ്
Jordan Drone Attack: ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സെെനികർ കൊല്ലപ്പെട്ടു; പ്രതികരിക്കുമെന്ന് ബൈഡൻ

അമ്മാൻ: ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ കൊല്ലപ്പെട്ടു.  25 ഓളം പേർക്ക്‌ പരിക്കേറ്റു. സിറിയൻ അതിർത്തിയോടുചേർന്ന ടവർ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്ന സൈനികരാണ് മരിച്ചതെന്ന് യുഎസ് അറിയിച്ചു.

Also Read: അടിയെന്ന് പറഞ്ഞാൽ ദേ ഇതാണ്; മാലദ്വീപ് പാർലമെന്റിൽ എംപിമാർ കൂട്ടയടി, വീഡിയോ കാണാം

ഇതാദ്യമായാണ ഗാസയിൽ യുദ്ധം തുടങ്ങിയശേഷം പശ്ചിമേഷ്യയിൽ ശത്രുവിന്റെ ആക്രമണത്തിൽ യുഎസ് സൈനികർ മരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് യു.എസ് പ്രസിഡന്റ് ജോ ബെെഡൻ രം​ഗത്തെത്തിയിരുന്നു. സിറിയയിലും, ഇറാഖിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപിച്ചിരിക്കുന്നത്. അക്രമികള്‍ക്കെതിരെ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News