വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പരമോന്നതി സൈനിക ബഹുമതിയായ ലീജിയന്‍ ഓഫ് മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിച്ചതിനും ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിലും മോദി നല്‍കിയ നേതൃത്വത്തിനുള്ള ബഹുമാനമായാണ് ഈ അവാർഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ച ഈ അവാർഡ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ 4 വർഷത്തിനിടയിൽ ഡൊണാൾഡ് ട്രംപിന്റെയും (Donald Trump) പ്രധാനമന്ത്രി മോദിയുടെയും (PM Modi) സൗഹൃദവും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ലെജിയൻ ഓഫ് മെറിറ്റ് അവാർഡ് (Legion of Merit)അമേരിക്കയിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളിലൊന്നാണ്. അമേരിക്കൻ സൈന്യത്തിലെ ഉദ്യോഗസ്ഥർക്കും, അമേരിക്കയ്ക്ക് വേണ്ടി മികച്ചത് ചെയ്തവർക്കും, മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രത്തലവൻ എന്നിവർക്കാണ് ലെജിയൻ ഓഫ് മെറിറ്റ് അവാർഡ് നൽകുന്നത്.
Also Read: കർഷക സമരത്തിനിടെ PM Narendra Modi ഗുരുദ്വാരയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) ലഭിച്ച ഈ ബഹുമതി പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് യുഎസിലെ ഇന്ത്യൻ അംബാസഡർ താരഞ്ചിത് സന്ധുവാണ് ഏറ്റുവാങ്ങിയത്. നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഓഫ് അമേരിക്ക ഈ വിവരങ്ങൾ ട്വീറ്റിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഓഫ് അമേരിക്ക അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ട്വീറ്റ് ചെയ്തു, 'യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ നേതൃത്വം നൽകിയതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലെജിയൻ ഓഫ് മെറിറ്റ് നൽകി ആദരിച്ചു. പ്രധാനമന്ത്രി മോദിയുടെ സ്ഥാനത്ത് അംബാസഡർ തരഞ്ചിത് സന്ധു (Taranjit Sandhu) അവാർഡ് സ്വീകരിച്ചു എന്നായിരുന്നു ട്വീറ്റ്.
“President @realDonaldTrump presented the Legion of Merit to Indian Prime Minister Narendra Modi for his leadership in elevating the U.S.-India strategic partnership. Ambassador @SandhuTaranjitS accepted the medal on behalf of Prime Minister Modi.” –NSA Robert C. O’Brien pic.twitter.com/QhOjTROdCC
— NSC (@WHNSC) December 21, 2020
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലായ്പ്പോഴും ശ്രമിച്ചിരുന്നു. ഈ സമയത്ത് ഈ രണ്ടുപേരുടെയും സൗഹൃദവും വളരെയധികം ചർച്ച ചെയ്യപ്പെട്ടു. അമേരിക്കയിൽ സംഘടിപ്പിച്ച Howdy Modi യും ഇന്ത്യയിൽ സംഘടിപ്പിച്ച Namaste Trump ഉം ലോകമെമ്പാടും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.
റഷ്യ, സൗദി അറേബ്യ, യുഎഇ, പലസ്തീൻ, മാലിദ്വീപ് തുടങ്ങി നിരവധി രാജ്യങ്ങളുടെ ബഹുമതികളും നേരത്തെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിരിയിരുന്നു.