COVID-19 അവസാനത്തെ മഹാമാരിയല്ല, ​ പാഠങ്ങള്‍ പഠിക്കാനുള്ള സമയമെന്ന് ലോകാരോഗ്യ സംഘടന

ലോകം ഒന്നടങ്കം കോവിഡ് ഭീതിയിലാണ്.  കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടം കൊറോണ വൈറസ് ബാധിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2020, 10:00 PM IST
  • കോവിഡ്‌ -19 അവസാനത്തെ മഹാമാരിയല്ലെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (World Health Organisation) ചെയര്‍മാന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്
  • കോവിഡ് -19ല്‍ (COVID-19) നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും ഇത്രയും കാലം മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന ഒരു അവസ്ഥ നീണ്ട കാലത്തിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
COVID-19 അവസാനത്തെ മഹാമാരിയല്ല, ​ പാഠങ്ങള്‍ പഠിക്കാനുള്ള  സമയമെന്ന് ലോകാരോഗ്യ സംഘടന

Geneva: ലോകം ഒന്നടങ്കം കോവിഡ് ഭീതിയിലാണ്.  കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടം കൊറോണ വൈറസ് ബാധിച്ചത്. 

ലക്ഷങ്ങള്‍ക്ക് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായി. അതിനിടെ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിയ്ക്കുകയാണ്. 

ഈയവസരത്തില്‍ കോവിഡ്‌ -19 അവസാനത്തെ മഹാമാരിയല്ലെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്  ലോകാരോഗ്യ സംഘടന (World Health Organisation) ചെയര്‍മാന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസ് (Tedros Adhanom Ghebreyesus). ആദ്യത്തെ അന്താരാഷ്​ട്ര പകര്‍ച്ചവ്യാധി തയാറെടുപ്പുകളെക്കുറിച്ചുള്ള വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അ​േദ്ദഹം.

ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി ഏറെ സമ്പത്ത് ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിന്നിലാണെന്നും  അദ്ദേഹം പറഞ്ഞു.

കോവിഡ് -19ല്‍  (COVID-19) നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും ഇത്രയും കാലം മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന ഒരു അവസ്ഥ നീണ്ട കാലത്തിനു ശേഷമാണെന്നും അദ്ദേഹം  പറഞ്ഞു. അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണെന്നും അത് അവര്‍ക്കു തന്നെ മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇത് ഏറ്റവും ഒടുവിലത്തെ മഹാമാരിയല്ല,  ചരിത്രം അത് പറയുന്നു. മഹാമാരികള്‍ ജീവിതത്തിന്‍റെ  ഒരു ഭാഗം കൂടിയാണ്. കാലാവസ്ഥാവ്യതിയാനത്തെ തടയുന്നതിനും ജൈവസമ്പത്തിനെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്', ടെഡ്രോസ് അഥനോം പറഞ്ഞു.

Also read: Covid Update: സംസ്ഥാനത്ത് 4,905 പേര്‍ക്കുകൂടി കോവിഡ്, മരണസംഖ്യ മൂവായിരത്തിലേയ്ക്ക്

മാരക പകര്‍ച്ചവ്യാധികള്‍ തടയാന്‍ ലോകം ഇപ്പോഴും ഒരുങ്ങിയിട്ടില്ലെന്നും ഇപ്പോഴുള്ളതിനെ നേരിടുന്നതില്‍ മാത്രമാണ് ലോകത്തിന്‍റെ ശ്രദ്ധ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ള പദ്ധതികള്‍ ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Trending News