Vaccine കൊണ്ടൊന്നും കൊറോണയെ തുടച്ചുനീക്കാൻ പറ്റില്ല, വർഷങ്ങളോളം നിലനിൽക്കും: വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

സീസണൽ ഇൻഫ്ലുവൻസ പോലെ വരും വർഷങ്ങളിലും ഈ അണുബാധ കേസുകൾ തുടർന്നും വരാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നിരുന്നാലും കൊറോണ വാക്സിൻ ഉപയോഗിച്ച് അണുബാധ പടരാനുള്ള സാധ്യത തീർച്ചയായും കുറയുമെന്നും അദ്ദേഹം പറഞ്ഞു.  

Written by - Ajitha Kumari | Last Updated : Oct 20, 2020, 02:42 PM IST
  • സർ പാട്രിക് വാലൻസ് പറയുന്നത് ഇതിനെക്കുറിച്ച് അധികാരികൾ പൊതുജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ ഒന്നും നൽകരുതെന്നാണ്. തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ജനങ്ങളെ ഇരുട്ടിൽ നിർത്തരുതെന്നും വാക്‌സിനുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ അവർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Vaccine കൊണ്ടൊന്നും കൊറോണയെ തുടച്ചുനീക്കാൻ പറ്റില്ല, വർഷങ്ങളോളം നിലനിൽക്കും: വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: കൊറോണ വൈറസിനെക്കുറിച്ച് യുകെ സർക്കാരിന്റെ (UK Government) പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് വീണ്ടും ഒരുവലിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊറോണ വൈറസ് (Corona virus) വാക്സിൻ കൊണ്ടൊന്നും പൂർണ്ണമായും തുടച്ചു നീക്കാനാകില്ലയെന്നാണ് ശാസ്ത്രജ്ഞനായ സർ പാട്രിക് വാലൻസ് (Sir Patrick Vallance) പറയുന്നത്. സീസണൽ ഇൻഫ്ലുവൻസ പോലെ വരും വർഷങ്ങളിലും ഈ അണുബാധ കേസുകൾ തുടർന്നും വരാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നിരുന്നാലും കൊറോണ വാക്സിൻ ഉപയോഗിച്ച് അണുബാധ പടരാനുള്ള സാധ്യത തീർച്ചയായും കുറയുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ കൊണ്ട് രോഗബാധിതരാകുന്നതിൽ നിന്ന് ആളുകളെ  രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.  

Also read: Covid19 Vaccine: ഡിസംബറോടെ വാക്സിൻ തയ്യാറായേക്കാം, വിപണിയിൽ എന്നുവരുമെന്ന് അറിയണ്ടേ?

ഇൻഫ്ലുവൻസയായി പരിഗണിക്കും (Will be treated like flu)

അടുത്ത വർഷം വസന്തകാലത്തിനുമുമ്പ് (Spring season)വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് കരുതുന്നില്ലെന്ന് ശാസ്ത്രജ്ഞൻ സർ പാട്രിക് വാലൻസ് (Sir Patrick Vallance)യുകെ നിയമനിർമ്മാതാക്കളുടെ ഒരു കമ്മിറ്റിക്ക് വിവരം നൽകിയിട്ടുണ്ട് . ഭാവിയിൽ കൊറോണ വൈറസിന്റെ ചികിത്സ എല്ലാ ശൈത്യകാലത്തും (Winter season) ഉണ്ടാകുന്ന ഇൻഫ്ലുവൻസയ്ക്ക് സമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. Sterilizing vaccine ഉപയോഗിച്ച് കൊറോണ വൈറസ് ഇല്ലാതാക്കാൻ സാധ്യതയില്ലയെന്നും അദ്ദേഹം പറഞ്ഞു.

Corona will turn into endemic

കൊറോണ പകർച്ചവ്യാധി (Corona virus) ഇൻഫ്ലുവൻസ, HIV, മലേറിയ വൈറസ് എന്നിങ്ങനെ പ്രാദേശികമായി (endemic)മാറുമെന്ന് ശാസ്ത്രജ്ഞൻ സർ പാട്രിക് വാലൻസ് (Sir Patrick Vallance) പറഞ്ഞു. കൊറോണ വൈറസ് ഇതിനകം തന്നെ വലിയ തോതിൽ പടർന്നിരിക്കുന്നതിനാൽ അത് പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. വാക്സിൻ ഉപയോഗവും യാഥാർത്ഥ്യവും കണ്ടെത്താൻ കുറച്ച് മാസങ്ങൾ കൂടി എടുക്കുമെന്നും സർ പാട്രിക് വാലൻസ് പറയുന്നു.

സർ പാട്രിക് വാലൻസ് (Sir Patrick Vallance) പറയുന്നത് ഇതിനെക്കുറിച്ച് അധികാരികൾ പൊതുജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ ഒന്നും നൽകരുതെന്നാണ്. തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ജനങ്ങളെ ഇരുട്ടിൽ നിർത്തരുതെന്നും വാക്‌സിനുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ അവർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

Trending News