പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്, മൂന്നിൽ ഒരു മരണം ഉറപ്പ്!

കൊറോണ വൈറസിന്റെ (Coronavirus) വർദ്ധിച്ചുവരുന്ന അണുബാധയ്ക്കിടയിൽ പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി, ഇത് ബാധിച്ച 3 രോഗികളിൽ ഒരാൾ മരിക്കാനിടയുണ്ട് (Mortality Rate)  

Written by - Ajitha Kumari | Last Updated : Jan 28, 2022, 03:24 PM IST
  • NeoCov ബാധിച്ചാൽ 3 ൽ 1 രോഗിയുടെ മരണം ഉറപ്പ്
  • പുതിയ വൈറസ് കടുത്ത പകർച്ചവ്യാധിയാണ്
  • ഈ വൈറസ് ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ല
പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്,  മൂന്നിൽ ഒരു മരണം ഉറപ്പ്!

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെ ലോകത്ത് കൊറോണ വൈറസ് (Coronavirus) അണുബാധ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഓരോ ദിവസവും പകർച്ചവ്യാധിക്ക് ഇരയാകുന്നു. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ NeoCov എന്ന പുതിയ കൊറോണ വൈറസിനെക്കുറിച്ച് ചൈനയിലെ വുഹാനിൽ (Wuhan) നിന്നുള്ള ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Also Read: UK Covid Restrictions | ഇനി മുതൽ മാസ്ക് വേണ്ട, കോവിഡ് പാസും, നിയന്ത്രണങ്ങൾ നീക്കി യുകെ

നിയോകോവ് 3 ൽ 1 രോഗിയുടെ മരണത്തിന് കാരണമാകും (NeoCov can cause death of 1 patient in 3)

NeoCov വൈറസിനെക്കുറിച്ച് വുഹാനിലെ (Wuhan) ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് അനുസരിച്ച്  ഈ വൈറസ് വലിയൊരു പകർച്ചവ്യാധിയാണെന്നാണ്. ഇതോടൊപ്പം ഇത് കൂടുതൽ മാരകമാണെന്നും ഇത് ബാധിച്ച 3 രോഗികളിൽ ഒരാൾ മരിക്കാമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്.

പുതിയ വൈറസ് MERS-CoV-യുമായി ബന്ധിപ്പെട്ടിരിക്കുന്നു  (New virus linked to MERS-CoV)

റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കിന്റെ റിപ്പോർട്ട് അനുസരിച്ച് പുതിയ കൊറോണ വൈറസ് NeoCov വും MERS-CoV വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. 2012 ലും 2015 ലും പശ്ചിമേഷ്യയിലെ രാജ്യങ്ങളിലാണ് ഇതിന്റെ പ്രകോപനം ആദ്യമായി കണ്ടെത്തിയത്.  സാര്‍സ് കോവ്-2വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇതു കാരണമാകും.

Also Read: ഈ 5 രാശിക്കാർക്ക് നേതൃത്വഗുണം ജന്മസിദ്ധം, അറിയാം.. 

വൈറസ് ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ല (Virus has not spread to humans yet)

പുതിയ കൊറോണ വൈറസ് NeoCov ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ല എന്നതും ദക്ഷിണാഫ്രിക്കയിൽ ഈ വൈറസ് വവ്വാലുകൾക്കുള്ളിൽ കണ്ടു എന്നതും ആശ്വാസകരമായ കാര്യമാണ്. ഇതുവരെ ഈ വൈറസ് മൃഗങ്ങളിൽ മാത്രമാണ് കണ്ടിരിക്കുന്നത്.

മനുഷ്യരെ ബാധിക്കാം (can infect humans)

bioRxiv വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് SARS-CoV-2 നെപ്പോലെ NeoCoV വും അതിന്റെ അടുത്ത സഖ്യകക്ഷിയായ PDF-2180-CoV എന്നിവയും മനുഷ്യരെ ബാധിക്കും. വുഹാൻ യൂണിവേഴ്‌സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസിലേയും ഗവേഷകർ പറയുന്നതനുസരിച്ച് ഈ പുതിയ കൊറോണ വൈറസിന് മനുഷ്യകോശങ്ങളെ ബാധിക്കാൻ ഒരു ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെയും ഗവേഷകര്‍ പറയുന്നത്.  

Also Read: Panchagrahi Yoga: ശനിയുടെ രാശിയിൽ 5 ഗ്രഹങ്ങളുടെ 'മഹാസംയോഗം', ഈ 3 രാശിക്കാർ ശ്രദ്ധിക്കുക! 

പുതിയ വൈറസിൽ MERS-CoV, SARS-CoV-2 എന്നിവയുടെ ഗുണവിശേഷതകൾ (Properties of MERS-CoV and SARS-CoV-2 in the new virus)

പുതിയ വൈറസായ NeoCoV ന് നിലവിലെ SARS-CoV-2 കൊറോണ വൈറസിന്റെയും MERS-CoV യുടെയും ഗുണങ്ങൾ ഉണ്ടെന്ന് ഗവേഷണം പറയുന്നു. അത് ഇതിനെ കടുത്ത പകർച്ചവ്യാധിയാക്കുന്നു. NeoCoV വൈറസ് MERS പോലെ തന്നെ നിരവധി രോഗികളുടെ മരണത്തിന് കാരണമാകുമെന്നും ഈ കണക്ക് ഓരോ 3 രോഗികളിലും ഒരാളുടെ മരണത്തിന് കാരണമാകുമെന്നും ഗവേഷണങ്ങൾ പറയുന്നു. കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. അതുകൊണ്ടു തന്നെ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്‌സീന്‍ സംരക്ഷണത്തിനോ കഴിയില്ലെന്നും ഇവര്‍ ആശങ്കപ്പെടുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News