101 ദിവസം കൊണ്ട് 101 മാരത്തണുകൾ ഓടി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് കെയ്റ്റ് ജേഡൻ

കെയ്റ്റ് തളരാതെ 100 ദിവസമാണ് തുടർച്ചയായി ഓടിയത്. ജനുവരിയിൽ ആരംഭിച്ച മത്സരം ഏപ്രിൽ 17ാണ് അവസാനിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 08:05 PM IST
  • 26.2 മൈലാണ് കെയ്റ്റ് ഒരു ദിവസം ഓടിയത്
  • തുടർച്ചയായ 100 ദിവസം കൊണ്ട് 2620 മൈൽ പിന്നിട്ടു
  • ഇതിനു മുൻപ് അമേരിക്കക്കാരിയായ അലിസ ക്ലാർക്കിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്
101 ദിവസം കൊണ്ട് 101 മാരത്തണുകൾ ഓടി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് കെയ്റ്റ് ജേഡൻ

ഇം​​ഗ്ലണ്ടിലെ ഡെർബിഷിയറിൽ നിന്നുള്ള കെയ്റ്റ് ജേഡൻ തുടർച്ചയായ 100 ദിവസം മാരത്തൺ ഓട്ടത്തിന്റെ ലോക റെക്കോർഡ് സ്വന്തമാക്കി. കെയ്റ്റ് തളരാതെ 100 ദിവസമാണ് തുടർച്ചയായി ഓടിയത്. ജനുവരിയിൽ ആരംഭിച്ച മത്സരം ഏപ്രിൽ 17ാണ് അവസാനിച്ചത്. മാരത്തണിന്റെ ദൃശ്യങ്ങൾ കെയ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

26.2 മൈലാണ് കെയ്റ്റ് ഒരു ദിവസം ഓടിയത്. അങ്ങനെ തുടർച്ചയായ 100 ദിവസം കൊണ്ട് 2620 മൈൽ പിന്നിട്ടു.
ഇതിനു മുൻപ്  അമേരിക്കക്കാരിയായ അലിസ ക്ലാർക്കിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. എന്നാൽ ഈ മാരത്തണിലൂടെയാണ് ഈ 35 കാരി റെക്കോർഡ് സ്ഥാപിച്ചത്. അലി ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിത് 95 ദിവസം കൊണ്ട് 95 മാരത്തണുകൾ പൂർത്തിയാക്കിയാണ്.

കേറ്റ് ഈ മാരത്തൺ ഓട്ടം പൂർത്തിയാക്കിയപ്പോൾ അതിനു പിന്നിൽ മറ്റൊരു കാരണവും കൂടെ ഉണ്ടായിരുന്നു. അഭയാർത്ഥി പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി സിറിയയിലെ അലപ്പോയിൽ നിന്ന് യുകെയിലെത്താൻ അഭയാർത്ഥികൾ സഞ്ചരിക്കേണ്ട ദൂരം കൂടിയാണ് 2620 മൈൽ എന്നതാണ് ഇതിന്റെ പ്രത്യേകത. 100 ദിവസത്തെ പരിശ്രമത്തിന് ശേഷം കെയ്റ്റിന് അഭയാർത്ഥികൾക്കായി 25000 പൗണ്ട് (24 ലക്ഷം) സ്വരൂപിക്കാൻ സാധിച്ചു.

സോഷ്യൽ മീഡിയയിലൂടെ തന്റെ സാഹസികത രേഖപ്പെടുത്തിയ ശേഷം, “ഞാൻ ആകെ തളർന്നുപോയി,” എന്ന് കേറ്റ് പറഞ്ഞു. "എനിക്ക് ആ യാത്ര നടത്താൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു, ഞങ്ങളും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് പറയാൻ നിരവധി ആളുകൾ ബന്ധപ്പെട്ടിട്ടുണ്ട്"എന്നും കേറ്റ് പറ‍ഞ്ഞു.

ജൂലൈയിൽ മറ്റൊരു വെല്ലുവിളി ഏറ്റെടുക്കുന്നതിന് മുമ്പ്, 38 കിലോമീറ്റർ നീന്തൽ, 1,800 കിലോമീറ്റർ സൈക്ലിംഗ്, 421 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്ന ഡെക്കാ ട്രയത്തലൺ പരിശീലനത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് കേറ്റ്. അതിനു മുൻപ് ഒരാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് ജെയ്ഡൻ  പറഞ്ഞു. “ വിശ്രമിക്കാനും സുഖം പ്രാപിക്കാനും ഞാൻ ഈ ആഴ്‌ച അവധിയെടുക്കുന്നു. ക്രമേണ ഞാൻ സൈക്കിൾ പഠിക്കാനും, നീന്തൽ പരിശീലനം തുടങ്ങുമെന്നും കേറ്റ് അറിയിച്ചു. എന്റെ ഈ യാത്ര കായിക ഇനങ്ങളിലേയ്ക്ക് വരാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണെന്നും കെയ്റ്റ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News