Anti-Pak Protests In Kabul: 'പാകിസ്ഥാൻ തുലയട്ടെ' കാബൂളിൽ പ്രതിഷേധവുമായി ജനങ്ങൾ; വെടിയുതിർത്ത് താലിബാൻ

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 11:53 PM IST
  • 'പാകിസ്ഥാൻ തുലയട്ടെ, പാകിസ്ഥാൻ അഫ്ഗാൻ വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്
  • പാക് ചാര സംഘടനയായ ഐഎസ്‌ഐക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ ഉയർത്തി
  • കാബൂളിലെ പാക് എംബസിക്ക് മുന്നിലായിരുന്നു പ്രകടനം
  • സ്ത്രീകളും പ്രകടനത്തിൽ പങ്കെടുത്തു
Anti-Pak Protests In Kabul: 'പാകിസ്ഥാൻ തുലയട്ടെ' കാബൂളിൽ പ്രതിഷേധവുമായി ജനങ്ങൾ; വെടിയുതിർത്ത് താലിബാൻ

കാബൂൾ: പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി കാബൂളിൽ (Kabul) തടിച്ചുകൂടി ജനങ്ങൾ.  പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകളാണ് തെരുവിൽ പ്രതിഷേധിച്ചത്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ (Pakistan) ഇടപെടുന്നുവെന്നാരോപിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്.

'പാകിസ്ഥാൻ തുലയട്ടെ, പാകിസ്ഥാൻ അഫ്ഗാൻ വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്. പാക് ചാര സംഘടനയായ ഐഎസ്‌ഐക്കെതിരെയും  പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ ഉയർത്തി. കാബൂളിലെ പാക് എംബസിക്ക് മുന്നിലായിരുന്നു പ്രകടനം. സ്ത്രീകളും പ്രകടനത്തിൽ പങ്കെടുത്തു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവർത്തകരെയും താലിബാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ടോളോ ന്യൂസിന്റെ റിപ്പോർട്ടറെ താലിബാൻ അറസ്റ്റ് ചെയ്തതായി ചാനൽ പറഞ്ഞു.

ALSO READ: Mullah Mohammad Hasan Akhund അഫ്​ഗാന്റെ ഭരണത്തലവനായേക്കും

പാകിസ്ഥാൻ എംബസിക്ക് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം കാബൂളിലെ സെറീന ഹോട്ടലിലേക്ക് എത്തിയതോടെയാണ് താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഡയറക്ടർ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ പാവ സർക്കാരാണ് അഫ്​ഗാനിസ്ഥാനിലുള്ളതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പഞ്ച്ഷീർ പിടിച്ചെടുത്തത് പാക് സഹായത്തോടെയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News