ഉപേക്ഷിക്കപ്പെട്ട ആ പ്രേത പാർക്ക്; ആളുകൾ കടന്ന് ചെല്ലാൻ ഭയപ്പെടുന്നൊരിടം

1992-ൽ ബാഴ്‌സലോണയിൽ നടന്ന ഒളിമ്പിക് ഗെയിംസിന് ശേഷമാണ് ഇവിടം  ജനപ്രീതിയാർജ്ജിച്ചത്. അങ്ങിനെയാണ് കടൽത്തീര റിസോർട്ട് പട്ടണമായ സിറ്റ്‌ജസിന് സമീപം എൽ'അക്വാട്ടിക് പാരഡിസ് നിർമ്മിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 08:27 PM IST
  • 1992-ൽ ബാഴ്‌സലോണയിൽ നടന്ന ഒളിമ്പിക് ഗെയിംസിന് ശേഷമാണ് ഇവിടം ജനപ്രീതിയാർജ്ജിച്ചത്
  • അങ്ങിനെയാണ് കടൽത്തീര റിസോർട്ട് പട്ടണമായ സിറ്റ്‌ജസിന് സമീപം എൽ'അക്വാട്ടിക് പാരഡിസ് നിർമ്മിച്ചത്.
  • ആളുകളില്ലാതായതോടെ 13 ഏക്കർ സ്ഥലം പെട്ടെന്ന് നശിച്ചു
ഉപേക്ഷിക്കപ്പെട്ട ആ പ്രേത പാർക്ക്; ആളുകൾ കടന്ന് ചെല്ലാൻ ഭയപ്പെടുന്നൊരിടം

അമ്യൂസ്മെൻറ് പാർക്കുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ സന്തോഷം നൽകുന്ന ഒന്നാണ്. എന്നാൽ ഭയപ്പെടുത്തുന്ന ഒരു പാർക്കുണ്ട് ബാഴ്സലോണയിൽ. വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിപ്പെട്ട ആ പാർക്ക് ആളുകളുടെ പ്രേത പാർക്കാണ് ഇന്ന്.വിനോദസഞ്ചാരികൾ വർഷങ്ങളായി ഇവിടേക്ക് എത്താറില്ല. പ്രദേശവാസികൾക്ക് പോലും ഇതുവഴി നടക്കാൻ താത്പര്യമില്ല.

ബാഴ്‌സലോണയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന എൽ'അക്വാറ്റിക് പാർഡിസ്, "ലോകത്തിലെ ഏറ്റവും ഭയാനകമായ വാട്ടർപാർക്ക്" എന്ന് LadBible റിപ്പോർട്ട് ചെയ്യുന്നു. ഈ സ്പൂക്കി തീം പാർക്ക് 30 വർഷത്തോളമായി പ്രവർത്തനരഹിതമായി തുടരുന്നു. ഉപേക്ഷിക്കപ്പെട്ടതിന് പിന്നിലെ കാരണങ്ങൾ ദുരൂഹമാണ്, ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങൾ. റൈഡിങ്ങ് വാഹനത്തിലൊന്നിൽ നിന്നും വീണായിരുന്നുവത്രെ കുട്ടിയുടെ മരണം. ഇതെങ്ങനെ സംഭവിച്ചു എന്നുള്ളതിൽ വ്യക്തതയില്ല. എന്തായാലും സുരക്ഷാ കാരണങ്ങൾ മൂലം പാർക്ക് പെട്ടെന്ന് അടച്ചിടുന്നതിലേക്ക് എത്തി.

1992-ൽ ബാഴ്‌സലോണയിൽ നടന്ന ഒളിമ്പിക് ഗെയിംസിന് ശേഷമാണ് ഇവിടം  ജനപ്രീതിയാർജ്ജിച്ചത്. അങ്ങിനെയാണ് കടൽത്തീര റിസോർട്ട് പട്ടണമായ സിറ്റ്‌ജസിന് സമീപം എൽ'അക്വാട്ടിക് പാരഡിസ് നിർമ്മിച്ചത്. സന്ദർശകർക്ക് ആവേശകരമായ അനുഭവം നൽകാനായിരുന്നു പാർക്ക് ലക്ഷ്യമിട്ടത്. എന്നിരുന്നാലും, ഇതിന് കുറച്ച് സന്ദർശകരെ മാത്രമേ ലഭിച്ചുള്ളൂ.സ്‌പോൺസർഷിപ്പിന്റെ അഭാവം മൂലം തീം പാർക്ക് തുടർച്ചയായ നഷ്ടം നേരിട്ടു. സുരക്ഷാ ആശങ്കകൾ പാർക്കിന്റെ പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി, പ്രത്യേകിച്ച് ഒരു കുട്ടിയുടെ ദാരുണമായ മരണത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികൾ കൂടി പരന്നതോടെ പ്രശ്നം രൂക്ഷമായി.

ആളുകളില്ലാതായതോടെ 13 ഏക്കർ സ്ഥലം പെട്ടെന്ന് നശിച്ചു, അന്നുമുതൽ സമീപത്ത് താമസിക്കുന്നവർക്ക് "പ്രേതബാധയുള്ള സ്ഥലമായി" ഇവിടം തുടരുന്നു. 1990-കളുടെ തുടക്കത്തിൽ തുറന്ന ഈ പ്രദേശത്ത് 
ഇപ്പോൾ തകർന്ന വാട്ടർ സ്ലൈഡുകൾ, അഴുക്ക് നിറഞ്ഞ് വറ്റിയ പച്ച കുളങ്ങളും തുരുമ്പെടുത്ത ചില റൈഡുകളും മാത്രമാണുള്ളത്. ആളില്ലാത്ത പാർക്ക് സ്കേറ്റിംഗുകാരും ചില സാമൂഹിക വിരുദ്ധരുടെ അനധികൃത പാർട്ടികൾക്കും  ഉപയോഗിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News