US Shooting: യുഎസിലെ ടെക്സസിൽ വെടിവയ്പ്; 9 പേർ കൊല്ലപ്പെട്ടു

ിന്നലെ ഉച്ചയോടെയാണ് ടെക്സസിലെ ഒരു മാളിൽ വെടിവയ്പ്പുണ്ടാകുകയും 9 പേർ കൊല്ലപ്പെടുകയും ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : May 7, 2023, 09:41 AM IST
  • സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
  • പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഏകദേശം മൂന്നരയോടെയാണ് വെടിവയ്പ്പുണ്ടായത്.
US Shooting: യുഎസിലെ ടെക്സസിൽ വെടിവയ്പ്; 9 പേർ കൊല്ലപ്പെട്ടു

യുഎസിലുണ്ടായ വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ടെക്സസിലെ ഔട്ലെറ്റ് മാളിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. നൂറുകണക്കിന് ആളുകൾ പരിഭ്രാന്തിയിൽ ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം വെടിയുതിർത്തയാളും ആക്രമണത്തിനിടെ മരിച്ചെന്നാണ് റിപ്പോർട്ട്. ആക്രമണവുമായി മറ്റാർക്കും ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഏകദേശം മൂന്നരയോടെയാണ് വെടിവയ്പ്പുണ്ടായത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചുവരികയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 2023ൽ ആൾക്കൂട്ട കൊലപാതകങ്ങൾ കൂടുതലാണ്. 2009ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ദുരന്തങ്ങൾ ഉണ്ടാകുന്നത്.  

Karnataka Assembly Elections 2023: കർണാടകയിലേത് അഴിമതി സര്‍ക്കാരെന്ന് പരസ്യം; ഡികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Karnataka Assembly Election 2023: കര്‍ണാടകയിലേത് അഴിമതി സര്‍ക്കാരെന്ന പത്ര പരസ്യത്തിന്റെ പേരില്‍ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. കർണാടക സർക്കാരിലെ അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള കോൺഗ്രസിന്റെ പത്രപരസ്യത്തിനെതിരെ ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.  നിർദ്ദേശ പ്രകാരം ഇന്ന് രാത്രി 7 മണിക്ക് മുൻപ് മറുപടി നൽകണം. 

40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് കർണാടകയിലേതെന്നതായിരുന്നു പരസ്യത്തിലെ ആരോപണം. ഇതിനെ തുടർന്ന് ബിജെപി നേതാവ് ഓം പതക് ആണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് ആരോപണങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.  സംഭവത്തിൽ കോൺഗ്രസ് പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ ലംഘിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ. അതുകൊണ്ടുതന്നെ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. രാഷ്‌ട്രീയ എതിരാളികളുടെ നേട്ടങ്ങളുടെ അഭാവം,   അഴിമതി രഹിത ഭരണം ഉറപ്പാക്കുന്നതിലെ പരാജയം, ദുഷ്പ്രവൃത്തികൾ എന്നിവയെക്കുറിച്ചുള്ള പൊതുവായ പരാമർശങ്ങളും സൂചനകളും രാഷ്‌ട്രീയ പ്രചാരണങ്ങളിൽ പ്രചരിക്കുമ്പോൾ വസ്തുതാപരമായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News