തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികളിൽ വൻ കുറവ്. കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് കാണികൾ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ‘പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട’ എന്ന കായികമന്ത്രി വി. അബ്ദുൽറഹ്മാൻറെ വിവാദ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. മന്ത്രിക്കെതിരെ വിവിധ മേഖലകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളും ഉയർന്നിരുന്നു. ഇത് വലിയൊരു വിഭാഗം ആളുകളെ മത്സരം കാണുന്നതിൽ നിന്ന് പിൻവലിയാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.