സംസ്ഥാനത്ത് നിലവിൽ 7,25,300 ഡോസ് കോലിഡ് വാക്സിനെ സ്റ്റോക്കുണള്ളൂ എന്ന് ചീഫ് സെക്രട്ടറി. ഒരു കോടി വാക്സിൻ ഡോസ് കൂടി സംസ്ഥാനത്തിന് ആവശ്യമായുണ്ട്. ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സിൻ ലഭിച്ചു. അടുത്ത ദിവസങ്ങളിലായി കൂടുതൽ വാക്സിൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5692 പേർക്ക് COVID ബാധ. 11 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. Test Positivity നിരക്ക് 12.53
കടകളും ഹോട്ടലുകളും രാത്രി ഒൻപതിന് അടയ്ക്കണം. പൊതു പരിപാടികൾക്ക് രണ്ട് മണിക്കൂർ മാത്രമാണ് അനുമതി. പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കോവിഡ് രോഗബാധിതരുടെ കണക്ക്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.