ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിപണിയില്‍ പിടിമുറുക്കിയതും ചെറുകിട വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൈറ്റിയുടെ കീഴില്‍ ആരംഭിച്ച കോട്ടയം, അകലക്കുന്നം, മുഴൂരില്‍ പ്രവര്‍ത്തിക്കുന്ന വെളിച്ചെണ്ണ ഉത്പാദന കേന്ദ്രം 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇനിയും അയവില്ല. ഏപ്രിൽ മാസത്തെ ശമ്പളം നൽകിയെങ്കിലും മെയ് മാസത്തെ ശമ്പളം നൽകാനായി പണം കണ്ടെത്താനാകാതെ മാനേജ്മെൻ്റ് കുഴയുകയാണ്. ഇതിനിടെ, ശമ്പള പ്രതിസന്ധി മറികടക്കാൻ സർക്കാരിനോട് 65 കോടി രൂപ നൽകാൻ കെഎസ്ആർടിസി അഭ്യർഥിച്ചിട്ടുണ്ട്.
ആഭ്യന്തര പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിക്ക് പിന്നാലെ ആഭ്യന്തര കലാപം രൂക്ഷം. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ ഭരണപക്ഷ എംപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അമരകീർത്തി അതുകോറോള ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിഷേധത്തിനിടെ എംപി ഒരു കെട്ടിടത്തിൽ കയറി ഒളിച്ചിരുന്നു. പ്രതിഷേധക്കാർക്ക് നേരെ എംപി വെടിയുതിർക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എംപിയുടെ കാർ പ്രതിഷേധക്കാർ തടയുന്നതിനിടെയാണ് അദ്ദേഹം വെടിയുതിർത്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട എംപിയെ പിന്നീട് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. എംപിയുടെ
കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയിൽ കാര്യമായ വർധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കൽക്കരി ക്ഷാമത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായിരിക്കുകയാണ് ഇപ്പോൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.