Control Acidity In Summers: വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ചീസ്, കൊഴുപ്പുള്ള മാംസം എന്നിങ്ങനെ കൊഴുപ്പ്, ഉപ്പ്, മസാലകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സിന് കാരണമാകാം.
പലരേയും അലട്ടുന്ന പ്രശ്നമാണ് നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്ലക്സ്. അന്നനാളത്തില്‍ ആസിഡ് രൂപപ്പെട്ട് ഭക്ഷണ കണികകളുമായി ചേര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് നെഞ്ചെരിച്ചില്‍. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിച്ചാലാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുക. എന്നാൽ, ചിലര്‍ക്ക് ഇത് സ്ഥിരരമായി അനുഭവപ്പെടുന്ന പ്രശ്നമാണ്.
ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി എന്ന് വിളിക്കപ്പെടുന്ന ദഹനക്കേട്. വയറ്റിൽ ഗ്യാസ്ട്രിക് ദ്രാവകങ്ങൾ അധികമായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റിയിൽ നിന്ന് മുക്തി നേടുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങളും അനിവാര്യമാണ്. ചില വീട്ടുവൈദ്യങ്ങൾ അസിഡിറ്റിയ്ക്ക് ശമനം ഉണ്ടാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.