Xiaomi 12T Series : "120 വാട്ട്സ് ഫാസ്റ്റ് ചാർജിങും 200 മെഗാപിക്സൽ ക്യാമറയും"; ശ്രദ്ധ നേടി ഷയോമി 12 ടി ഫോണുകൾ

ഷയോമി 12 ടി,  ഷയോമി 12 ടി പ്രൊ ഫോണുകളാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഈ സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 01:25 PM IST
  • യൂറോപ്യൻ വിപണിയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
  • 200 മെഗാപിക്സൽ ക്യാമറ, 8 കെ വീഡിയോ റെക്കോർഡിങ്, 120 വാട്ട്സ് ഹൈപ്പർചാർജ് സൗകര്യം എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • ഷയോമി 12 ടി, ഷയോമി 12 ടി പ്രൊ ഫോണുകളാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഈ സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്.
  • റെഡ്മി കെ 50 അൾട്രാ ഫോണുകൾക്ക് സമാനമായ ഡിസൈനിലാണ് ഷയോമി 12 ടി സീരീസിലെ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്.
Xiaomi 12T Series : "120 വാട്ട്സ് ഫാസ്റ്റ് ചാർജിങും 200 മെഗാപിക്സൽ ക്യാമറയും"; ശ്രദ്ധ നേടി ഷയോമി 12 ടി ഫോണുകൾ

 ഷയോമി 12 ടി സീരീസ് ഫോണുകൾ  കഴിഞ്ഞ ദിവസം ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. വൻ ശ്രദ്ധയാണ് ഫോണിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ വിപണിയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ ക്യാമറ, 8 കെ വീഡിയോ റെക്കോർഡിങ്, 120 വാട്ട്സ് ഹൈപ്പർചാർജ് സൗകര്യം എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.  ഷയോമി 12 ടി,  ഷയോമി 12 ടി പ്രൊ ഫോണുകളാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഈ സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. 

റെഡ്മി കെ 50 അൾട്രാ ഫോണുകൾക്ക് സമാനമായ ഡിസൈനിലാണ് ഷയോമി 12 ടി സീരീസിലെ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. ഇരുഫോണുകൾക്കും 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 hz റിഫ്രഷ് റേറ്റുമാണ് ഉള്ളത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നസ് 1200 നിറ്റ്സും ടച്ച് സംബ്ലിങ് റേറ്റ് 480 Hz സും ആണ്. ഇരു ഫോണുകൾക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ ഉണ്ട്.'

ALSO READ: Xiaomi 12T : 200 മെഗാപിക്സൽ ക്യാമറയുമായി ഷയോമി 12 ടി സീരീസ് ഉടനെത്തുന്നു; അറിയേണ്ടതെല്ലാം

ഇരു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ക്യാമറകളിലും പ്രോസസ്സറിലുമാണ്.   ഇരുഫോണുകൾക്കും ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഉള്ളത്. 108 മെഗാപിക്സൽ സാംസങ് ഇസ്കോസെൽ സെൻസർ, ഒരു 8 മെഗാപിക്സൽ  അൾട്രാ-വൈഡ് ലെൻസ്, ഒരു 2 മെഗാപിക്സൽ മാക്രോ സ്നാപ്പർ എന്നിവയാണ്  ഷയോമി 12 ടി ഫോണിലെ ക്യാമറ. അതേസമയം ഷയോമി 12 ടി പ്രൊ ഫോണിലെ ക്യാമറകൾ 200 മെഗാപിക്സൽ മെയിൻ ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ്.

ഷയോമി 12 ടി ഫോണിൽ മീഡിയടെക് ഡിമെൻസിറ്റി 8100 എസ്ഓസി പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 8 ജിബി റാമും 128 ജിബി ഇന്റെർണൽ സ്റ്റോറേജുമാണ് ഉള്ളത്. അതേസമയം ഷയോമി 12 ടി പ്രൊ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജൻ 1 പ്രൊസസ്സറാണ് ഉള്ളത്. ഇരു ഫോണുകൾക്കും  120 വാട്ട്സ് ഹൈപ്പർചാർജ് സൗകര്യത്തോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. രണ്ട് ഫോണുകളും 5G കണക്റ്റിവിറ്റി, Wi-Fi 6, ബ്ലൂടൂത്ത് 5.2  എന്നീ സൗകര്യങ്ങളും ഉണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News