വാട്ട്സാപ്പ് വഴിയുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഒരുങ്ങി കേന്ദ്രം. വാട്ട്സാപ്പ് ഉപയോഗിച്ചുള്ള പലതരത്തിലുള്ള തട്ടിപ്പുകളിൽ ദിവസവും നിരവധി പേരാണ് ഇരയാകുന്നത്. ഇതോടെയാണ് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാനായി കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. തട്ടിപ്പ് നടത്തുന്നതിനുള്ള അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഫോണ്‍ നമ്പറുകള്‍ നല്‍കുന്ന ടെലികോം സേവനദാതാക്കളുടെ വിവരങ്ങള്‍ കൈമാറാന്‍, സര്‍ക്കാര്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. വ്യാജ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നതുൾപ്പടെയുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരത്തെ അറിയിച്ചിരുന്നു.
സൈബര്‍ തട്ടിപ്പുകളെ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വ്യക്തമായ വിവരം വാട്ട്സാപ്പ് കേന്ദ്രത്തിന് കൈമാറുന്നതോടെ പ്രസ്തുത അക്കൗണ്ടുകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ താമസിക്കുന്നവർ തന്നെയാണ് വിദേശ നമ്പറുകൾ ഉപയോഗിച്ച് വാട്ട്സാപ്പിലും ടെലഗ്രാമിലുമെല്ലാം അക്കൗണ്ടുകൾ നിർമ്മിക്കുന്നതെന്നാണ് നിഗമനം.
ALSO READ: വെറും 329 രൂപക്ക് പ്രതിമാസം 1000GB, ബിഎസ്എൻഎൽ ഞെട്ടിച്ചു കളഞ്ഞു
ഇക്കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്. ബിറ്റ്‌കോയിനുകള്‍ നല്‍കിയും വിദേശ നമ്പറുകള്‍ ലഭിക്കുന്ന സ്ഥിതിയുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കുന്നതിന് പല രാജ്യങ്ങളിലും ഉപഭോക്താക്കളെ വെരിഫൈ ചെയ്യുന്ന പ്രക്രിയ കര്‍ശനമല്ലാത്തതും ഇതിന് അവസരമൊരുക്കുകയാണ്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളും സൗജന്യമായും കൃത്യമായ നിരക്ക് വാങ്ങിച്ചുകൊണ്ടും വാട്‌സാപ്പ് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള ഒ.ടി.പി. വെരിഫിക്കേഷന് വേണ്ടിയും മറ്റുമായി വിദേശ മൊബൈല്‍ നമ്പറുകള്‍ നല്‍കുന്നുണ്ട്.
ജനകീയമായ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആണ് വാട്‌സാപ്പ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പ്രയോജനപ്പെടുത്തുന്നത്. അത് കൊണ്ട് തന്നെ അങ്ങനെയൊരു പ്ലാറ്റ്ഫോമിനെ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതിനെ കമ്പനിയോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നുള്ള സ്പാം കോളുകള്‍ 50 ശതമാനം വരെ തടയാനാകും വിധമുള്ള മെഷീന്‍ ലേണിങ് എ.ഐ. ടൂളുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...