ഇന്ത്യക്കാർക്ക് ഏറ്റവും അത്യാവശ്യമായുള്ള ഒരു രേഖയാണ് ആധാർ കാർഡ് (AAdhar Card) . ഈ തിരിച്ചറിയൽ രേഖയിൽ ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, വിലാസം, ലിംഗഭേദം എന്നിവയ്‌ക്കൊപ്പം 12 അക്ക തിരിച്ചറിയൽ നമ്പറും അടങ്ങിയിട്ടുണ്ട്. രാജ്യ ത്ത് ആകെ രണ്ട് തരത്തിലുള്ള ആധാർ കാർഡുകളാണ് ഉള്ളത്. മുതിർന്നവർക്കുള്ള ആധാർ കാർഡു, 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള ബാൽ ആധാർ കാർഡും.
മാതാപിതാക്കൾക്ക് ഒരു കുട്ടി ജനിക്കുമ്പോൾ തന്ന ഇന്ത്യയിൽബാൽ ആധാർ കാർഡിനായി അപേക്ഷിക്കാം. സാധാരണ ആധാർ കാർഡ് വെള്ള നിറത്തിലാണ് എത്തുന്നത്. എന്നാൽ ബാൽ ആധാർ കാർഡ് വേർതിരിച്ച് അറിയാൻ നീല നിറത്തിലാണ് വരുന്നത്. മാത്രമല്ല, ആധാർ കാർഡിന് വിരലടയാളം, ഐറിസ് സ്കാൻ എന്നിവ പോലുള്ള ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യണം. എന്നാൽ ബാൽ ആധാർ കാർഡിന് അത്തരം വിവരങ്ങളൊന്നും ആവശ്യമില്ല. എന്നിരുന്നാലും, കുട്ടിക്ക് 5 വയസ്സ് കഴിഞ്ഞാൽ അവരുടെ ബയോമെട്രിക് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ALSO READ: Driving Licence ഉണ്ടാക്കുന്നവർ സൂക്ഷിക്കുക, തട്ടിപ്പിന് ഇരയാകരുത്!
ഒരു കുട്ടിയുടെ ബാൽ ആധാർ കാർഡിനായി മാതാപിതാക്കൾക്ക് അപേക്ഷിക്കാൻ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡ് നമ്പറും നൽകേണ്ടതുണ്ട്. ബാൽ ആധാർ കാർഡ് മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കും. കുട്ടികൾക്ക് 5 തികയുന്നത് വരെ മാത്രമേ ബാൽ ആധാർ കാർഡിന് സാധുതയുള്ളൂ.
ബാൽ ആധാർ കാർഡിനായി അപേക്ഷിക്കേണ്ടതെങ്ങനെ?
ബാൽ ആധാർ കാർഡിന് അപേക്ഷ നല്കാനായി തിരിച്ചറിയൽ രേഖ, അഡ്രസ് പ്രൂഫ്, ബന്ധുവാണെന്ന് തെളിയിക്കുന്ന രേഖ, ജനന സർട്ടിഫിക്കറ്റ് എന്നിവ അത്യവശ്യമാണ്.
സ്റ്റെപ് 1 : ആദ്യം എൻട്രോൾമെൻറ് ഫോം പൂരിപ്പിക്കണം.
സ്റ്റെപ് 2 : എൻറോൾമെൻറ് ഫോം പൂരിപ്പിച്ചതിന് ശേഷം ബാക്കി വിവരങ്ങൾ പൂരിപ്പിക്കണം.
ALSO READ: പറന്നെത്തും ഇനി വാക്സിൻ, i-Drone പദ്ധതിക്ക് തുടക്കമായി
സ്റ്റെപ് 3: അതിനായി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളിൽ ഒരാളുടെ ആധാർ നമ്പർ, മൊബൈൽ നമീർ എന്നിവ നൽകണം
സ്റ്റെപ് 4: അതിന് ശേഷം കുട്ടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം
സ്റ്റെപ് 5 : കുട്ടിയുടെ ആധാർ നമ്പർ മാതാപിതാക്കളുടെ ആധാർ നമ്പറുമായി യോജിപ്പിക്കണം.
സ്റ്റെപ് 6 : അതിന് ശേഷം അക്‌നോളജ്മെന്റ് സ്ലിപ് വാങ്ങുക. കുട്ടിക്ക് 5 വയസ്സ് കഴിഞ്ഞ വീണ്ടും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...