വിവോയുടെ പുതിയ ഫോണുകള്‍ വിപണിയില്‍ നാള എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ .Vivo X ഫോള്‍ഡ് എന്ന സ്മാര്‍ട്ട് ഫോണുകളാണ് ചൈന വിപണിയില്‍ കാത്തിരിക്കുന്നത് . ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഈ സ്മാര്‍ട്ട് ഫോണുകള്‍ ഏപ്രില്‍ 12 നു ചൈന വിപണിയില്‍ പുറത്തിറങ്ങും എന്നാണ് .മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വിവോയുടെ ഫോണുകള്‍ എത്തുന്നത്. 7 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയില്‍ തന്നെ ഈ ഫോണുകള്‍ പ്രതീക്ഷിക്കാം .
ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകൾ കൂടി ഇതിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .Snapdragon 8 Gen 1 പ്രോസ്സസറുകളില്‍ തന്നെ ഈ ഫോണുകളും വിപണിയില്‍ എത്തും എന്നാണ് സൂചനകള്‍ .കൂടാതെ 12 ജിബിയുടെ റാം അതുപോലെ തന്നെ 512 ജിബിയുടെ സ്റ്റോറേജും ഇതിൽ കാണും .
50 മെഗാപിക്സലിന്റെ ക്യാമറകളില്‍ തന്നെ ഫോണുകൾ വിപണിയില്‍ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ 5000mAhന്റെ (supports 80W fast charging ) ബാറ്ററി ലൈഫും Vivo X Note എന്ന സ്മാര്‍ട്ട് ഫോണുകളില്‍ പ്രതീക്ഷിക്കാവുന്നതാണ് . . ഇതുകൂടാതെ വിവോയുടെ പാഡ് ടാബ്‌ലെറ്റ് ഏപ്രില്‍ 12 നു ചൈന വിപണിയില്‍ ഈ ഫോള്‍ഡ് ഫോണുകള്‍ക്ക് ഒപ്പം തന്നെ വിപണിയില്‍ ഇറക്കുന്നു എന്നതാണ് ശ്രദ്ധേയം. വിപണിയില്‍ വിവോയുടെതായി പുറത്തിറങ്ങുന്ന ആദ്യത്തെ ആന്‍ഡ്രോയിഡിന്റെ ടാബ്ലെറ്റുകള്‍ ആണിത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA