Vi Prepaid Plan: വെറും 299 രൂപയ്ക്ക് വോഡഫോണ്‍ ഐഡിയ നല്‍കും അൺലിമിറ്റഡ് ആനുകൂല്യങ്ങള്‍

Vi Prepaid Plan:  Viയുടെ ഈ റീചാർജ് പ്ലാൻ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് മാത്രമല്ല, അൺലിമിറ്റഡ് ഡാറ്റയും നല്‍കുന്നു എന്നതാണ് ഈ പ്ലാനിന്‍റെ പ്രത്യേകത. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 05:24 PM IST
  • Viയുടെ ഈ റീചാർജ് പ്ലാൻ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് മാത്രമല്ല, അൺലിമിറ്റഡ് ഡാറ്റയും നല്‍കുന്നു എന്നതാണ് ഈ പ്ലാനിന്‍റെ പ്രത്യേകത.
Vi Prepaid Plan: വെറും 299 രൂപയ്ക്ക് വോഡഫോണ്‍ ഐഡിയ നല്‍കും അൺലിമിറ്റഡ് ആനുകൂല്യങ്ങള്‍

Vi Prepaid Plan: Vodafone-idea ഉപഭോക്താക്കൾക്ക് ഒരു വലിയ സന്തോഷ വാർത്തയുണ്ട്. അതായത്, നിങ്ങള്‍ ഏറെ സമയം  ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും.

അതായത്, വിപണിയെ പിടിച്ചുകുലുക്കുന്ന ഒരു അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ് വോഡഫോണ്‍ ഐഡിയ. ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ അൺലിമിറ്റഡ് ആയി ലഭിക്കും.

Also Read:  Cow Urine Shocking Update: ഗോമൂത്രം കുടിയ്ക്കാന്‍ യോഗ്യമല്ല, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് 

 

Viയുടെ ഈ റീചാർജ് പ്ലാൻ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് മാത്രമല്ല, അൺലിമിറ്റഡ് ഡാറ്റയും നല്‍കുന്നു എന്നതാണ് ഈ പ്ലാനിന്‍റെ പ്രത്യേകത. അതായത്, മുടക്കുന്ന വിലയ്ക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്നു. വെറും സാധാരണ റീചാർജ് പ്ലാനിന്‍റെ ചിലവ് മാത്രമേ ഈ പ്ലാനിന് ആവശ്യമുള്ളൂ...  

Alo Read:  Banking Scam: നിങ്ങള്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ടോ? ഉടൻ ഡിലീറ്റ് ചെയ്തോളൂ, അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും

 Vi-യുടെ 299 രൂപയുടെ റീചാർജ് പ്ലാനിനെക്കുറിച്ച് അറിയാം.... 
  
Vi-യുടെ 299 രൂപയുടെ പ്ലാൻ ഫോണ്‍ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിയ്ക്കുകയാണ്. കാരണം അത്രയ്ക്കുണ്ട് ഈ പ്ലാന്‍ നല്‍കുന്ന നേട്ടങ്ങള്‍. സാധാരണയായി, നമുക്കറിയാം ഒരു റീചാർജ് പ്ലാനിൽ, നിങ്ങൾക്ക് പ്രതിദിനം 1 ജിബി മുതൽ 4 ജിബി വരെ ഇന്‍റർനെറ്റ് ലഭിക്കും, എന്നാൽ, നിങ്ങൾ ഇതില്‍ കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഡാറ്റ തീരാൻ അധിക സമയം വേണ്ടി വരില്ല.  ഇന്‍റർനെറ്റ് പരിധ അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു പക്ഷേ നിങ്ങള്‍ ആഗ്രഹിക്കുന്ന  ജോലികള്‍ പലതും ചെയ്തു തീര്‍ക്കാന്‍ സാധിച്ചു എന്ന് വരില്ല.
ആ സമയത്താണ് അൺലിമിറ്റഡ് ഡാറ്റ നല്‍കുന്ന ഈ പ്ലാന്‍ ഉപകാരമായി ഭവിക്കുന്നത്.  

ഏതാണ് Vodafone-idea യുടെ ഈ അത്ഭുത റീചാർജ് പ്ലാൻ

ഈ റീചാർജ് പ്ലാനിനായി, നിങ്ങൾക്ക്  പ്രതിമാസം വെറും 299 രൂപയാണ്  ചെലവഴിക്കേണ്ടിവരിക. ഈ പ്ലാനിൽ, ഇന്‍റർനെറ്റ്  മുതൽ കോളിംഗ് വരെയുള്ള നിങ്ങളുടെ എല്ലാ ആവശ്യങ്ങളും  അൺലിമിറ്റഡ് ആയി നിറവേറ്റാന്‍ സാധിക്കും. അതായത്, ഇത്രയും കുറഞ്ഞ തുകയ്ക്ക് മറ്റ് കമ്പനികള്‍ നല്‍കുന്നതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ Vi ഈ പ്ലാനിലൂടെ നല്‍കുന്നു.  

ഈ പ്ലാനിനെക്കുറിച്ച് പറയുകയാണ് എങ്കില്‍ ഇത് ഉപഭോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് നല്‍കുന്നു. മാത്രമല്ല, ഈ പ്ലാനിലൂടെ നിങ്ങൾക്ക് ദിവസവും 1.5 GB ഇന്‍റർനെറ്റും ലഭിക്കുന്നു. അത് നിങ്ങൾക്ക് സോഷ്യൽ മീഡിയ പ്രവർത്തിപ്പിക്കാനോ നിങ്ങളുടെ പ്രധാനപ്പെട്ട ജോലികൾ ചെയ്യാനോ ഉപയോഗിക്കാം.എന്നാല്‍, ഈ ഡാറ്റ എങ്ങനെയാണ് അൺലിമിറ്റഡ് ആയതെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകണം....  അതെ ഈ റീ ചാര്‍ജ്ജ് പ്ലാന്‍ ഡാറ്റ അൺലിമിറ്റഡ് ആയി നല്‍കുന്നു. അത് എങ്ങിനെയാണ്‌ എന്നറിയാം.... 

ഈ പ്ലാനില്‍ ഉപഭോക്താക്കൾക്ക് Binge All Night പ്രയോജനപ്പെടുത്താം

ഇ പ്ലാന്‍ വഴി ഉപഭോക്താക്കൾക്ക് 12:00 am മുതൽ 6:00 am വരെ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാൻ കഴിയും. യഥാർത്ഥത്തിൽ, അർദ്ധരാത്രി 12:00 ന് ശേഷം, നിങ്ങൾക്ക് ആവശ്യമുള്ളത്ര ഡാറ്റ ഉപയോഗിക്കുന്നതിന് പ്രത്യേകം പണം ചെലവഴിക്കേണ്ടതില്ല. നിങ്ങൾക്ക് ആവശ്യമുള്ളത്ര ഡൗൺലോഡ് ചെയ്ത് സിനിമകൾ കാണാം, അല്ലെങ്കിൽ വീഡിയോ കോളുകളിൽ സുഹൃത്തുക്കളുമായി സംസാരിക്കാം, ഇതിന് കൂടുതല്‍ പണം നൽകേണ്ടതില്ല. ഈ സ്കീം നിങ്ങൾക്ക് മാസം മുഴുവൻ ഉപയോഗിക്കാന്‍ സാധിക്കും. അതായത്, Vi യുടെ ഈ അടിപൊളി പ്ലാന്‍ കൂടിയ തുകയുടെ ആനുകൂല്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കൾക്ക് നല്‍കുന്നു...   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News