Top phone under Rs 30,000 : 30000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെ?

ഫോണുകളുടെ ബാക്ക് ഡിസൈനാണ് വിവോ വി 23 ഫോണുകളുടെ പ്രധാന ആകർഷണം.

Written by - Zee Malayalam News Desk | Last Updated : May 29, 2022, 06:23 PM IST
  • അതിവേഗത്തിൽ ചാർജ് ആകുന്ന ഫോണാണ് ഷവോമി 11i ഹൈപ്പർ ചാർജ്. 120 w ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയാണ് ഫോൺ എത്തിയിട്ടുള്ളത്.
  • ഫോണുകളുടെ ബാക്ക് ഡിസൈനാണ് വിവോ വി 23 ഫോണുകളുടെ പ്രധാന ആകർഷണം.
  • 6.43 ഇഞ്ച് ഫ്‌ല്യൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡ് 2 ഫോണുകളുടെ പ്രത്യേകത.
  • 6.55 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് റിയൽ മി എക്സ് 7 പ്രൊ യ്ക്കുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസ്സറിനൊപ്പം 8 ജിബി RAM മാണ് ഫോണിനുള്ളത്.
Top phone under Rs 30,000 : 30000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെ?

ഈ ഒരു മാസത്തിനിടയിൽ മാത്രം നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്. ഒരു ഫോൺ വാങ്ങാൻ ഒരുങ്ങുന്ന ആളുകൾക്ക് ഏത് ഫോണാണ് മികച്ചതെന്ന സംശയവും ഉണ്ടാകും. നിങ്ങൾ 30000 രൂപയ്ക്ക് താഴെ വിലയിലുള്ള ഫോണുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ  Xiaomi 11i ഹൈപ്പർ ചാർജ് മുതൽ വൺപ്ലസ് നോർഡ് 2 വരെ നിരവധി ഫോണുകൾ ലഭ്യമാണ്. 30000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച ചില സ്മാർട്ട്ഫോണുകൾ

 ഷവോമി 11i ഹൈപ്പർ ചാർജ് 

 അതിവേഗത്തിൽ ചാർജ് ആകുന്ന ഫോണാണ് ഷവോമി 11i ഹൈപ്പർ ചാർജ്. 120 w ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയാണ് ഫോൺ എത്തിയിട്ടുള്ളത്.   15 മിനിറ്റിൽ 100 ശതമാനം ബാറ്ററി ചാർജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  6.67-ഇഞ്ച് അമോലെഡ് പാനൽ, 120Hz പുതുക്കൽ നിരക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.  ഫോണിൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരുന്നത്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിന് ഉണ്ടായിരുന്നത്. ഫോണിന്റെ വില 26,999 രൂപയാണ്.

ALSO READ: Tecno Pova 3 : 7000 mAh ബാറ്ററിയുമായി ടെക്നോ പോവാ 3 എത്തി; അറിയേണ്ടതെല്ലാം

റിയൽ മി എക്സ് 7 പ്രൊ

6.55 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് റിയൽ മി എക്സ് 7 പ്രൊ യ്ക്കുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസ്സറിനൊപ്പം 8 ജിബി RAM മാണ് ഫോണിനുള്ളത്. 128 ജിബി സ്റ്റോറേജും 4,500mAh ബാറ്ററിയുമാണ് ഫോണിന്റെ മറ്റ് സവിശേഷതകളിൽ ചിലത്. ഫോണിൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരുന്നത്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്. ഇന്ത്യൻ വിപണിയിൽ ഫോണിന്റെ വില 29,999 രൂപയാണ്. 

വൺപ്ലസ് നോർഡ് 2

6.43 ഇഞ്ച് ഫ്‌ല്യൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡ് 2 ഫോണുകളുടെ പ്രത്യേകത. ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസ്സറാണ് ഫോണിൽ ഉപയോച്ചിരിക്കുന്നത്. നോർഡ് സീരിസിലെ മറ്റ് ഫോണുകളെ പോലെ തന്നെ പഞ്ച് ഹോൾ ഡിസൈനാണ് വൺപ്ലസ് നോർഡ് 2 വിനും ഉള്ളത്. ക്യാമറയുടെ പ്രൈമറി സെൻസർ 50 മെഗാപിക്സലാണ്.  ഫോണിന്റെ മറ്റൊരു ആകർഷണം 65 W ഫാസ്റ്റ് ചാർജിങ് സൗകര്യമാണ്. കൂടാതെ ഫോണിൽ 5ജി സപ്പോർട്ടും ഉണ്ട്. ഫോണിന്റെ വില 29,999 രൂപയാണ്.

വിവോ വി 23

ഫോണുകളുടെ ബാക്ക് ഡിസൈനാണ് വിവോ വി 23 ഫോണുകളുടെ പ്രധാന ആകർഷണം. ബാക്ക് പാനലിൽ നിറം മാറുന്ന വിദ്യയുമായി എത്തുന്ന ആദ്യ ഫോണാണ് വിവോ വി 23. ഫോണിന്റെ മറ്റൊരു ആകർഷണം 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും, 50 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ്. സ്റ്റാർഡസ്റ്റ് ബ്ലാക്ക് നിറത്തിലും സൺഷൈൻ ഗോൾഡ്  നിറത്തിലുമാണ് ഫോണുകൾ എത്തുന്നത്. ഫോണിൽ ക്രമീകരിച്ചിരിക്കുന്നത് മീഡിയ ടെക്ക് ഡിമെൻഷൻ 920 പ്രൊസസ്സറാണ്. 6.56 ഇഞ്ച് എഫ്എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് വിവോ വി 23 ഫോണുകൾ എത്തിയിരിക്കുന്നത്. 44W ഫാസ്റ്റ് ചാർജിങോട് കൂടിയ 4200mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ വില 29,990 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News