സ്മാർട്ട് ഫോൺ ആരാധാകരെ കാത്തിരിക്കുന്ന നിരവധി ലോഞ്ചിങ്ങുകളാണ് ഇത്തവണ കാത്തിരിക്കുന്നത്. വൺ പ്ലസ് മുതൽ ഗ്യാലക്സി M32 വരെയുള്ള മോഡലുകളാണ് ഇത്തവണ വിപണിയിലേക്ക എത്തുന്നത്. കോവിഡിന് ശേഷമുള്ള സ്മാർട്ട് ഫോൺ വിപണിയെ ആശങ്കയോടെയാണ് വ്യവസായികൾ കാണുന്നതും. എങ്കിലും പുതിയ മോഡലുകൾക്ക് കൂടുൽ ആവശ്യക്കാരുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇവയാണ് ആ ഫോണുകൾ.
OnePlus Nord 2
ജൂണിലായിരിക്കും വൺ പ്ലസ് നോർഡ് 2 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. കുറച്ചു നാളുകളായി നോർഡിനായുള്ള നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്.വൺ പ്ലസ് നോർഡിൻറെ അപ്ഗ്രേഡഡ് വേർഷനായിരിക്കും ഇത്
Poco M3 Pro
ആഗോളം മാർക്കറ്റിൽ Poco M3 Pro ലോഞ്ച് ചെയ്ത് കഴിഞ്ഞു. Redmi Note 10 5Gയുടെ റീ ബ്രാൻഡഡ് വേർഷനാണിത്. 16000 രൂപക്കുള്ളിലായിരിക്കും ഇതിൻറെ വില. മികച്ച ഫോണെന്ന നിലയിൽ എം.3 ആളുകൾ ആകർഷിക്കുന്ന ഒന്നാണ്.
OnePlus Nord CE 5G
വൺ പ്ലസ് നോർഡ് സീരിസിലെ അഡ്വാൻസ് വേർഷനായിരിക്കും ഇത്. ജൂണിലാണ് ലോഞ്ചിങ്ങ് പ്രതീക്ഷിക്കുന്നത്. ഇതിൻറെ പ്രത്യേകതകളും സ്പെസിഫിക്കേഷനുകളും ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.
Samsung Galaxy M32
ജൂണിലാണ് ലോഞ്ചിങ്ങ് പ്രതീക്ഷിക്കുന്നത്. 6ജിബി റാമിൽ മീഡിയാ ടെക് പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോണിൻറെ ഒഎസ് ആൻഡ്രോയിഡ് 11 ലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...