Missing Smartphone | നിങ്ങളുടെ സ്മാർട്ട്ഫോൺ നഷ്ടമായാൽ.? എന്തൊക്കെ ചെയ്യാം, ഈ ആപ്പ് നിങ്ങളെ സഹായിക്കും

ആൻഡ്രോയിഡ്, IOS ഒപ്പറേറ്റിങ്ങ് സിസ്ങ്ങളിൽ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ തിരികെ ലഭിക്കാൻ സഹായകരമാകുന്ന തരത്തില്‍ അതത് പ്ലാറ്റ്ഫോമുകളില്‍ ട്രാക്ക് ആൻഡ് ഫൈൻഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം.

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 12:23 PM IST
  • ഫോൺ നഷ്ടപ്പെട്ടാല്‍ അത് കണ്ടെത്താനുള്ള മാര്‍ഗ്ഗം ഫോണ്‍ നിര്‍മ്മാതാക്കള്‍ തന്നെ നമ്മുക്ക് നൽകാറുണ്ട്
  • ഫൈൻഡ് മൈ ഡിവൈസ് ആപ്പ് വഴി നിങ്ങളുടെ നഷ്ടമായ ഫോണ്‍ ട്രാക്ക് ചെയ്യാൻ സാധിക്കും
  • ഐ ഫോണുകളില്‍ ഫൈൻഡ് മൈ ഡിവൈസ് ആപ്പ് ഇൻബിൽറ്റാണ്
Missing Smartphone | നിങ്ങളുടെ സ്മാർട്ട്ഫോൺ നഷ്ടമായാൽ.? എന്തൊക്കെ ചെയ്യാം, ഈ ആപ്പ് നിങ്ങളെ സഹായിക്കും

സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്മാര്‍ട്ട് ഫോണ്‍ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ആ ഫോണ്‍ നഷ്ടപ്പെടുന്ന കാര്യത്തെ കുറിച്ച്‌ നമുക്ക് ചിന്തിക്കാൻ കഴിയുമോ..? അത് സങ്കടകരമായ അവസ്ഥയാണ്. ഫോൺ നഷ്ടപ്പെട്ടാല്‍ അത് കണ്ടെത്താനുള്ള മാര്‍ഗ്ഗം  ഫോണ്‍ നിര്‍മ്മാതാക്കള്‍ തന്നെ നമ്മുക്ക് നൽകാറുണ്ട്. 

ആൻഡ്രോയിഡ്, IOS ഒപ്പറേറ്റിങ്ങ് സിസ്ങ്ങളിൽ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ തിരികെ ലഭിക്കാൻ സഹായകരമാകുന്ന തരത്തില്‍ അതത് പ്ലാറ്റ്ഫോമുകളില്‍ ട്രാക്ക് ആൻഡ് ഫൈൻഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം. പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഗൂഗിളിന്റെ അപ്ഡേറ്റഡായ ഫൈൻഡ് മൈ ഡിവൈസ് ആപ്പിലൂടെയാണ് നഷ്ടപ്പെട്ട ഫോണ്‍ നമുക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുക.എങ്ങനെയാണ് ഫൈൻഡ് മൈ ഡിവൈസ് ആപ്പ് വഴി നിങ്ങളുടെ നഷ്ടമായ ഫോണ്‍ ട്രാക്ക് ചെയ്യാൻ സാധിക്കുക എന്ന് നോക്കാം

ഐ ഫോണുകളില്‍ ഫൈൻഡ് മൈ ഡിവൈസ് ആപ്പ് ഇൻബിൽറ്റാണ്. എന്നാല്‍ ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ആപ്പ് നമ്മള്‍ ഇൻസ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഫോണുകളില്‍ ഈ ആപ്പ് ഉറപ്പാക്കിയാല്‍ ഫോണ്‍ നഷ്ടപ്പെട്ടാലും നിങ്ങൾക്ക് തന്നെ ഫോൺ  ട്രാക്ക് ചെയ്യാൻ സാധിക്കും. ഇതിനെല്ലാം  നിങ്ങളുടെ എല്ലാ ഡിവൈസുകളും ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച്‌ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. സ്മാര്‍ട്ട്ഫോണുകളും ടാബ്ലെറ്റുകളും മാത്രമല്ല,സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

നിങ്ങള്‍ക്ക് കയ്യിൽ എക്സട്രാ ഫോണ്‍ ഇല്ലെങ്കില്‍, ഒരു സുഹൃത്തിന്റെയോ വീട്ടിലെ മറ്റാരുടെയെങ്കിലുമോ ഫോണ്‍ വഴി നിങ്ങള്‍ക്ക് ജി മെയിൽ ലോഗിൻ ചെയ്യാം, അതല്ലെങ്കില്‍ ഗൂഗിള്‍ വഴി കമ്ബ്യൂട്ടറില്‍ ആക്സസ് ചെയ്യാനും സാധിക്കും. ഈ ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന്, ഡിവൈസില്‍ ഒരു സജീവ ഇന്റര്‍നെറ്റ് കണക്ഷൻ ആവശ്യമാണ്, അത് ഒന്നുകില്‍ ഒരു മൊബൈല്‍ നെറ്റ്വര്‍ക്ക് അല്ലെങ്കില്‍ വൈ-ഫൈ നെറ്റ്വര്‍ക്ക് ആകാം.

ഉപകരണത്തിലേക്ക് നാവിഗേറ്റ് ചെയ്യാൻ, 'ഗെറ്റ് ഡയറക്ഷൻസ്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അത് ഡിവൈസിന്റെ അവസാന ലൊക്കേഷൻ ഉപയോഗിച്ച്‌ ഗൂഗിള്‍ മാപ്സിലേക്ക് റീഡയറക്ട് ചെയ്യും. നഷ്ടമായ സ്മാര്‍ട്ട്ഫോണിനെക്കുറിച്ച്‌ പോലീസില്‍ പരാതിപ്പെടുന്നതിനും ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് നേടുന്നതിനുള്ള പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്ന ഉപകരണത്തിന്റെ നമ്ബറും ആപ്പില്‍ ഉള്‍പ്പെടുന്നു.ഇനി ഫോൺ ലഭ്യമാകില്ലെന്ന ഘട്ടമാണെങ്കിൽ നിങ്ങൾക്ക് തന്നെ സ്വയം  സ്മാര്‍ട്ട് ഫോണ്‍ റീസെറ്റ് ചെയ്യാനും ആപ്പ് വഴി സാധിക്കും. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News