ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. 2010 ലാണ് ഇൻസ്റ്റാഗ്രാം ആദ്യമായി അവതരിപ്പിച്ചത്. ആദ്യം ഒരു ഫോട്ടോ ഷെയറിങ് ആപ്പായി മാത്രം ആരംഭിച്ച ഒന്നാണ് ഇൻസ്റ്റാഗ്രാം. എന്നാൽ ഇന്ന് മിക്കവാറും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റാഗ്രാം മാറിക്കഴിഞ്ഞു. പണ്ടത്തെ സുഹൃത്തുക്കളെ കണ്ടെത്താനും, പുതിയ ആളുകളെ പരിചയപ്പെടാനും, നിങ്ങളുടെ കഴിവുകൾ കാണിക്കാനും, ജീവിതത്തിലെ പുതിയ വിജയങ്ങളെ കുറിച്ച് പങ്കുവെക്കാനും ഒക്കെ ഇന്ന് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നുണ്ട്. അതിനോടൊപ്പം സാമൂഹിക നീതിയ്ക്കായുള്ള പോസ്റ്റുകളും, ഷോപ്പിങ്, ഇ കോമേഴ്‌സ് സാധ്യതകളും ഒക്കെ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. നമ്മുക്ക് എന്താണോ ഇഷ്ടം അതാണ് പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ കാണാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോള്ളോവേഴ്സ് ഉള്ള 10 അക്കൗണ്ടുകൾ ഏതൊക്കെ?
1) ഇൻസ്റ്റാഗ്രാം - 608 മില്യൺ
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോള്ളോവേഴ്സ് ഉള്ള അക്കൗണ്ട് ഇൻസ്റ്റാഗ്രാമിന്റേത് തന്നെയാണ്. ആകെ 608 മില്യൺ ഫോള്ളോവേഴ്സാണ് ഉള്ളത്. 7000 ത്തിലധികം പോസ്റ്റുകളാണ് ഇൻസ്റ്റാഗ്രാമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇതുവരെ പങ്കുവെച്ചിട്ടുള്ളത്. ഏറെ പ്രശസ്തി നേടിയ ഇൻസ്റ്റാഗ്രാമിന്റെ കണ്ടെന്റ് ക്രിയേറ്റർമാരുടെ കണ്ടെന്റുകളും ഇൻസ്റ്റാഗ്രാം പങ്കുവെച്ചിട്ടുണ്ട്.
2) ക്രിസ്റ്റിയാനോ റൊണാൾഡോ - 551 മില്യൺ
500 മില്യണിലധികം ഫോള്ളോവെഴ്‌സ് ഉള്ള ലോകത്തെ ഏക ആളാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. ആകെ 551 മില്യൺ ഫോള്ളോവെഴ്‌സാണ് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ചൈനയും ഇന്ത്യയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാത്തെ രാജ്യം ആകാനുള്ള അത്രയും ഫോള്ളോവെഴ്‌സ് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.
3) ലയണൽ മെസ്സി - 432 മില്യൺ
ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള രണ്ടാമത്തെ ആളാണ് ലയണൽ മെസ്സി. ആകെ 432 മില്യൺ ഫോള്ളോവെഴ്‌സാണ് ലയണൽ മെസ്സിക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.
4) സെലീന ഗോമസ് - 382 മില്യൺ
സെലീന ഗോമസ് സോഷ്യൽ മീഡിയിൽ നിന്ന് വിട്ട് നിൽക്കുന്നതിനെ കുറിച്ച് പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ളവരിൽ ഒരാളാണ് സലീന ഗോമസ്. ആകെ 382 മില്യൺ ഫോള്ളോവെഴ്‌സാണ് സെലീന ഗോമസിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. തന്റെ ഷൂട്ടിന്റെയും മറ്റും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ള താരം മാനസിക ആരോഗ്യത്തെ കുറിച്ചും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തുറന്ന് സംസാരിക്കാറുണ്ട്.
5) കൈലി ജെന്നർ - 380 മില്യൺ
ഇൻസ്റ്റാഗ്രാമിൽ 300 ദശലക്ഷം ഫോളോവേഴ്‌സിനെ മറികടന്ന ആദ്യ വനിതയാണ് കൈലി ജെന്നർ. ഫോർബ്സ് 2019-ൽ ഏറ്റവും പ്രായം കുറഞ്ഞ സെല്ഫ് മെയ്ഡ് ശതകോടീശ്വരനായി തിരഞ്ഞെടുത്ത ആൾ കൂടിയാണ് കൈലി ജെന്നർ. കൈലി കോസ്മെറ്റിക്സ്, കൈലി സ്കിൻ, കൈലി നീന്തൽ, കൈലി ബേബി തുടങ്ങി നിരവധി സ്ഥപനങ്ങളുടെ സ്ഥാപകയാണ് കൈലി ജെന്നർ.
6) ഡ്വെയ്ൻ ജോൺസൺ - 365 മില്യൺ
ഹോളിവുഡ് താരം ഡ്വെയ്ൻ ജോൺസണാണ് ഈ പട്ടികയിൽ ആറാം സ്ഥാനത്ത് ഉള്ളത്. ആകെ 365 മില്യൺ ഫോള്ളോവെഴ്‌സാണ് ഡ്വെയ്ൻ ജോൺസണിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.
അരിയാന ഗ്രാൻഡെ - 357 മില്യൺ ഫോള്ളോവെഴ്‌സ്, കിം കർദാഷിയാൻ 346 മില്യൺ ഫോള്ളോവെഴ്‌സ്, ബിയോൺസ് നോൾസ് 297 മില്യൺ ഫോള്ളോവെഴ്‌സ്, ക്ലോയി കർദാഷിയാൻ 295 മില്യൺ ഫോള്ളോവെഴ്‌സ് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്‌സ് ഉള്ള മറ്റ് താരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...