യുക്രൈനു മേൽ റഷ്യ നടത്തുന്ന സൈനിക നടപടിയിൽ പ്രതിഷേധിച്ച് നെറ്റ്ഫ്ലിക്സും ടിക്ടോക്കും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. നേരത്തെ ട്വിറ്റർ ഫേസ്ബുക്ക് ഉൾപ്പെടെ നിരവധി കമ്പനികളാണ് തങ്ങളുടെ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നത്.
നിലവിലെ സാഹചര്യം മുൻനിർത്തി തങ്ങൾ റഷ്യയിലെ പ്രവർത്തനം നിർത്തിവെക്കുകയാണെന്ന് നെറ്റ്ഫ്ലിക്സിന്റെ വക്താവ് അറിയിച്ചു. യുക്രൈൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞ ആഴ്ചയിൽ നെറ്റ്ഫ്ലിക്സ് തങ്ങൾ റഷ്യയിൽ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പദ്ധതികളും നിർത്തിവെച്ചിരുന്നു.
റഷ്യയിൽ പുതുതായി നിലവിൽ കൊണ്ട് വന്നിരിക്കുന്ന വ്യാജ വാർത്ത വിരുദ്ധ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക് തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇതെ തുടർന്ന് ആപ്പിന്റെ ലൈവ് സ്ട്രീമിങ്ങും പുതിയ വീഡിയോകൾ നിർമിക്കുന്ന സംവിധാനവും നിർത്തിവെച്ചിരിക്കുന്നത്.
പുതിയ നിയമം പ്രകാരം റഷ്യയിൻ സൈന്യത്തിനെതിരായി വാർത്തകൾ നൽകുന്നതെല്ലാ വ്യാജ വാർത്തയായിട്ടാണ് കണക്കാക്കുന്നത്. അത്തരത്തിൽ ഏത് കാര്യങ്ങളും സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ വഴി പങ്കുവെച്ചാൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കൂടാതെ റഷ്യൻ അധിനിവേശത്തെ ക്രംലിൻ വിളിക്കുന്നത് പ്രത്യേക സൈനിക നടപടിയെന്ന് മാത്രമാണ്. യുദ്ധം എന്ന് വിളിക്കുന്നത് വ്യാജ വാർത്ത വിരുദ്ധ നിയമ പ്രകാരം കുറ്റകരവുമാണ്.
ALSO READ : Viral News: യുക്രൈന് ഐക്യദാർഢ്യം; മെനുവിൽ നിന്ന് റഷ്യൻ സാലഡ് വെട്ടി കൊച്ചിയിലെ ഈ കഫെ
അടുത്തിടെ മാസ്റ്റർകാർഡ്, വിസാ, കൊക്ക-കോളാ, ആപ്പിൾ പയോനീർ തുടങ്ങിയ കമ്പനികൾ തങ്ങളുടെ റഷ്യയിൽ പ്രവർത്തനം നിർത്തിവെച്ചിരുന്നു. യുഎസും യുകെയും യുറോപ്യൻ യൂണിയനും റഷ്യയ്ക്ക് മേലെ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ റഷ്യൻ നാണയവും സ്റ്റോക്ക് മാർക്കറ്റും ഇടിഞ്ഞ കൂപ്പുകുത്തകായായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.