ന്യൂഡൽഹി: ഇത്തവണ റിപ്പബ്ലിക്ക് ദിനത്തിന് ആകാശ വിസ്മയമൊരുക്കാൻ ആയിരം ഡ്രോണുകൾ.ജനുവരി 29-നാണ് ഡ്രോണുകൾ തലസ്ഥാനത്തിൻറെ ആകാശം നിറയുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിയും ബോട്ട്‌ലാബ് ഡൈനാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പും ചേർന്നാണ് പരിപാടി നടത്തുക.
10 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഡ്രോൺ പ്രദർശനം. സർക്കാർ നേട്ടങ്ങളായിരിക്കും ഇത് വഴി ആകാശത്ത് പ്രദർശിപ്പിക്കുക. 1000 ഡ്രോണുകൾ ഉപയോഗിച്ച് ഇത്രയും വലിയ പ്രദർശനം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ശാസ്ത്ര സാങ്കേതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഫോണിലെ സ്റ്റോറേജ് സ്പേസ് കുറയുന്നുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ
പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് ബോട്ട്ലാബ് 'ഡ്രോൺ ഷോ' എന്ന ആശയം രൂപീകരിച്ചിരിക്കുന്നത്. ഫ്ലൈറ്റ് കൺട്രോളർ പോലുള്ള ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉൾപ്പെടെ രാജ്യത്തിനുള്ളിൽ തന്നെയാണ് പദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡ്രോൺ ഷോയെ കേന്ദ്ര സർക്കാരും ആകാംക്ഷയോടെയാണ് കാണുന്നത്.
Also Read: Google Smartwatch launch | ഗൂഗിൾ സ്മാർട്ട് വാച്ച് ഉടൻ ലോഞ്ച് ചെയ്യുമോ? കൂടുതൽ അറിയാം
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടുത്തിടെ ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചത്. പരിപാടിയുടെ സാമ്പത്തിക സഹായവും കേന്ദ്ര സർക്കാർ തന്നെയാണ് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...