ഷവോമിയുടെ റെഡ്മി നോട്ട് 11 സീരീസ് ഇന്ന്, ജനുവരി 26ന് ആഗോളതലത്തിൽ അവതരിപ്പിക്കും. ആകെ മൂന്ന് മോഡലുകളാണ് സീരിസിൽ എത്തുന്നത്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ 5 ജി എന്നിവയാണ് റെഡ്മി നോട്ട് 11 സീരീസിൽ എത്തുന്ന ഫോണുകൾ. "റൈസ് ടു ദി ചലഞ്ച്" എന്ന ടാഗ് ലൈനോട് കൂടിയാണ് സീരീസ് അവതരിപ്പിക്കുന്നത്.
ഇന്ന് വൈകിട്ട് 5:30 ഓട് കൂടി ഓൺലൈനായി ആണ് റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ പുറത്തിറക്കുന്നത്. Xiaomi യുടെ ഔദ്യോഗിക വെബ്സൈറ്റിലും, സാമൂഹിക മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും. ഈ സീരീസ് മുമ്പ് ചൈനയിൽ അവതരിപ്പിച്ചിരുന്നു, ആഗോളത്തലത്തിൽ അവതരിപ്പിക്കുന്ന ഫോണുകൾക്ക് നേരിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: Republic Day Sale 2022 | സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോണും ഫ്ലിപ്കാർട്ടും
റെഡ്മി നോട്ട് 11 ഫോണുകളുടെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേർഷന്റെ വില CNY 1,199 ആണ്. അതായത് ഏകദേശം 14,000 രൂപ. 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേർഷന്റെ വില CNY 1,299 ആണ്. അതായത് ഏകദേശം 16,400 രൂപ. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേർഷന്റെ വില CNY 1,499 ആണ്. അതായത് ഏകദേശം 18,700 രൂപ.
റെഡ്മി നോട്ട് 11 ഫോണുകൾ ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്സെറ്റോട് കൂടിയാണ് ഫോൺ ആഗോള വിപണിയിൽ എത്തുന്നത്, എന്നാൽ ചൈനയിൽ ഈ ഫോണുകൾ മീഡിയടെക് എസ്ഒസിയോടൊപ്പമാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് ഈ സീരീസുകൾ ചൈനയിൽ അവതരിപ്പിച്ചത്. ഇതിനോടൊപ്പം Redmi Note 11 4G ഫോണുകളും ചൈനയിൽ അവതരിപ്പിച്ചിരുന്നു.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 പ്രൊ ഫോണുകളിൽ ഉള്ളത്, ഫോണിന്റെ റിഫ്രഷ് റേറ്റ് 120Hz ആണ്. ഫോണിന് ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. പ്രൈമറി ക്യാമറ 108 മെഗാപിക്സലുകളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...