തൃശ്ശൂർ: റെഡ് ഡിജിറ്റൽ സിനിമയുടെ അത്യാധുനിക ക്യാമറ കേരളത്തിലെത്തിച്ച് തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശി ധീരജ്. ഈ സീരിസിൽപ്പെട്ട ഏറ്റവും പുതിയ ക്യാമറ 'വി റാപ്റ്ററിന്റെ 'സ്റ്റോം ട്രൂപ്പർ' സ്പെഷ്യൽ എഡിഷനാണ് ധീരജ് എത്തിച്ചിരിക്കുന്നത്. അമേരിക്കയില്‍ പ്രവർത്തിക്കുന്ന റെഡ് ഡിജിറ്റൽ സിനിമയുടെ ഉടമ ജെറാഡ് ലാൻഡിന്റെ സഹായത്തോടെയാണ് ക്യാമറ കടൽ കടന്ന് കേരളത്തിൽ എത്തിയത്.
'വി റാപ്റ്ററിന്റെ 'സ്റ്റോം ട്രൂപ്പർ' സ്പെഷ്യൽ ക്യാമറയാണ് കടൽ കടന്നെത്തിയത്. റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയാണിത്. കൊച്ചിയില്‍ 'ഡെയർ പിക്ചേഴ്സ്' എന്ന സ്ഥാപനം നടത്തിവരികയാണ് തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശിയായ ധീരജ് പള്ളിയില്‍.
റെഡ് ക്യാമറകളുടെ കടുത്ത ആരാധകനായിരുന്നു. റെഡ് കമ്പനി ഉടമ ജെറാൾഡ് ലാൻഡുമായി നിരന്തരം ആശയവിനിമയം നടത്തുന്ന ആള് കൂടിയാണ് ധീരജ്. ഇതില്‍ നിന്നും ഉടലെടുത്ത സൗഹൃദമാണ് സ്പെഷ്യൽ എഡിഷൻ ക്യാമറ സമ്മാനിക്കാനുള്ള കാരണം.
നടൻ മമ്മൂട്ടിയാണ് ആദ്യമായി ധീരജിന്റെ ക്യാമറ പ്രവര്‍ത്തിപ്പിച്ചത്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് 'വി റാപ്റ്റർ 8kയുടെ വരവ്. അൾട്രാ സ്ലോ മോഷൻ ക്യാമറയായ വി റാപ്റ്ററിന് ഏറ്റവും വേഗതയേറിയ സ്കാൻ ടൈമുള്ള സിനിമ ക്യാമറ എന്ന ഖ്യാതിതിയുമുണ്ട്. തെന്നിന്ത്യയിൽ ആദ്യമായി 'റെഡ് വെപ്പണ്‍' എന്ന 8K ക്യാമറയും, ഏഷ്യയില്‍ ആദ്യമായി റെഡ് 'കൊമോഡോ 6k ക്യാമറയും അവതരിപ്പിച്ചത് ധീരജിന്റെ ഉടമസ്ഥതയിലുള്ള ഡെയർ പിക്ചേഴ്സാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.