സന്തോഷ വാര്‍ത്ത! കൈകള്‍ തൊടാതെ ഇനി 'ATM'ലൂടെ പാനി പൂരി

പാനിപൂരി പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!! കൈകള്‍ തൊടാതെ തയാറാക്കുന്ന പാനിപൂരികള്‍ ഇനി ATM മെഷീനുകളിലൂടെ നിങ്ങളുടെ കൈകളില്‍....

Last Updated : Jul 4, 2020, 07:36 PM IST
  • പൂരികള്‍ കൈക്കൊണ്ടു തന്നെ ഉടച്ച് അതിനുള്ളിലേക്ക് ഫില്ലിംഗ് നിറച്ച് പാനിപൂരി വെള്ളത്തില്‍ മുക്കി ആളുകള്‍ക്ക് നല്‍കുകയാണ് പതിവ്. ചില കച്ചവടക്കാര്‍ ഗ്ലൌസ് ഉപയോഗിക്കാറുണ്ട് എന്ന് മാത്രം.
സന്തോഷ വാര്‍ത്ത! കൈകള്‍ തൊടാതെ ഇനി 'ATM'ലൂടെ പാനി പൂരി

പാനിപൂരി പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!! കൈകള്‍ തൊടാതെ തയാറാക്കുന്ന പാനിപൂരികള്‍ ഇനി ATM മെഷീനുകളിലൂടെ നിങ്ങളുടെ കൈകളില്‍....

പാനിപൂരി വെന്‍ഡിംഗ് മെഷീനിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു പാനിപൂരി വില്‍ക്കുന്ന വഴിയോര കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. 

SHOCKING!! സുഷാന്തിന്‍റെ മുന്‍ മാനേജര്‍ ദിശ ഗര്‍ഭിണി? സൂരജിനെ പഴിചാരി സോഷ്യല്‍ മീഡിയ

കൈകള്‍ തൊടാതെയുള്ള പാനിപൂരിയാണ് ഈ മെഷീനുകളിലൂടെ ആളുകള്‍ക്ക് ലഭ്യമാകുന്നത്. കൊറോണ എന്ന മഹാമാരിയുടെ ഉപദ്രവം ഇന്ന് തീരും നാളെ തീരും എന്ന്‍ കരുതി കാത്തിരിക്കുകയാണ് എല്ലാവരും. എന്നാല്‍, ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്‌. ഈ സാഹചര്യത്തിലാണ് പുതിയ സംരംഭവുമായി കച്ചവടക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. 

ഇനി 'കൊറോനില്‍' എന്ന് മിണ്ടിയാല്‍.... രാംദേവിന് മുന്നറിയിപ്പുമായി മന്ത്രി

 

ശുചിത്വമില്ലതെയാണ് വഴിയോരങ്ങളില്‍ പാനിപൂരി തയാറാക്കി വില്‍ക്കുന്നത് എന്നാണ് പൊതുവേയുള്ള ധാരണ. പൂരികള്‍ കൈക്കൊണ്ടു തന്നെ ഉടച്ച് അതിനുള്ളിലേക്ക് ഫില്ലിംഗ് നിറച്ച് പാനിപൂരി വെള്ളത്തില്‍ മുക്കി ആളുകള്‍ക്ക് നല്‍കുകയാണ് പതിവ്. ചില കച്ചവടക്കാര്‍ ഗ്ലൌസ് ഉപയോഗിക്കാറുണ്ട് എന്ന് മാത്രം. എന്നാലിപ്പോള്‍, ശുചിത്വം ഏറെ പ്രാധാന്യമുള്ള സാഹചര്യമായതിനാലാണ് ഇതിനായി പ്രത്യേക മെഷീന്‍ തയാറാക്കിയിരിക്കുന്നത്. 

 

Trending News