Oppo തങ്ങളുടെ അടുത്ത തലമുറ ഫോൾഡബിൾ-ഡിസ്പ്ലേ സ്മാർട്ട്ഫോണുകൾ പ്രഖ്യാപിച്ചു, N3 Flip എന്നാണ് ഒപ്പോയുടെ പുതിയ ഫോണിൻറെ പേര്. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച Oppo Find N2 ഫ്ലിപ്പിന്റെ പിൻഗാമിയാണിത്.ഇന്ത്യയിൽ, സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് 5, ടെക്നോ ഫാന്റം വി ഫ്ലിപ്പ്, മോട്ടറോള റേസർ 40 തുടങ്ങിയ ഫോണുകൾ നേരത്തെ ഫ്ലിപ്പ് വേർഷനുകൾ ഇറക്കിയിരുന്നു.
Oppo Find N3 ഫ്ലിപ്പ് ഇന്ത്യയിലെ വില
ക്രീം ഗോൾഡ്, സ്ലീക്ക് ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന രണ്ട് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 94,999 രൂപയാണ് വില. ഒക്ടോബർ 22 ന് വൈകുന്നേരം 6 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ഇതിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കും. ലോഞ്ച് ഓഫറുകളുടെ ഭാഗമായി ഫോൺ വാങ്ങുന്നവർക്ക് നിരവധി കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
എസ്ബിഐ , ഐസിഐസിഐ , കൊട്ടക് മഹീന്ദ്ര , വൺകാർഡ്, ബജാജ് ഫിൻസെർവ്, ടിവിഎസ് ക്രെഡിറ്റ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ വഴി ഫോൺ വാങ്ങിയാൽ 12,000 രൂപ വരെ ക്യാഷ്ബാക്കും 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 8,000 രൂപയുടെ അപ്ഗ്രേഡ് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന് ശേഷം ഫോണിൻറെ വില 74,999 രൂപയായി കുറയ്ക്കും.
Oppo Find N3 ഫ്ലിപ്പ് സവിശേഷത
ഹാസൽബ്ലാഡ് ക്യാമറ സാങ്കേതികവിദ്യയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സോണി IMX890 സെൻസറോട് കൂടിയ 50MP പ്രൈമറി ക്യാമറ, സോണി IMX581 സെൻസറുള്ള 48MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, സോണി IMX709 സെൻസറുള്ള 32MP ടെലിഫോട്ടോ ലെൻസ് എന്നിവയും മുൻവശത്ത്, സോണി IMX709 RGBW സെൻസറോട് കൂടിയ 32MP ക്യാമറയുമുണ്ട്.
ക്യാമറ കൂടാതെ, Oppo Find N3 Flip-ന് 2520 × 1080 പിക്സൽ സ്ക്രീൻ റെസല്യൂഷനുള്ള 6.8 ഇഞ്ച് AMOLED LTPO പ്രൈമറി ഡിസ്പ്ലേ, 120Hz റീ ഫ്രഷ് ഫേറ്റ്, 720 x 382 പിക്സൽ റെസല്യൂഷനുള്ള 3.26 ഇഞ്ച് അമോലെഡ് കവർ ഡിസ്പ്ലേയുമുണ്ട്. ഒപ്പം 12GB LPDDR5x റാമും 256GB UFS 4.0 സ്റ്റോറേജ് സ്പേസും ഉള്ള MediaTek Dimensity 9200 സിസ്റ്റം-ഓൺ-ചിപ്പ് ആണ് Find N3 ഫ്ലിപ്പിൽ. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Color OS 13.2-ൽ പ്രവർത്തിക്കുന്ന ഇതിന് 44W SuperVOOC ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 4,300mAh ബാറ്ററിയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.