Nobel Prize In Physics 2022 : ഭൗതികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലെയ്ൻ അസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സായ്ലിങർ എന്നിവർക്കാണ് റോയൽ സ്വീഡിഷ് സയൻസ് അക്കാദമി നോബേൽ സമ്മാനം പ്രഖ്യാപിച്ചത്. ഭൗതികശാസ്ത്രത്തിലെ ക്വാണ്ടം മെക്കാനിക്സിലം ക്വാണ്ടം ഇൻഫോർമേഷൻ സയൻസിന്റെ പുതിയ മേഖലയ്ക്ക് അടിത്തയിടുന്ന പരീക്ഷണത്തിനാണ് മൂന്ന് പേർക്ക് നൊബേൽ സമ്മാനം പ്രഖ്യാപിച്ചത്.
എന്റാംഗിൾ കണങ്ങൾ (Entangle Photons) ബെൽ അസമത്വം (Bell inequality) ലംഘിപ്പെടുന്ന എന്നുള്ള കണ്ടപിടുത്തിനാണ് മൂന്ന് പേർക്കും നോബേൽ ലഭിക്കുന്നത്. ഇത് ക്വാണ്ടം ഇൻഫർമേഷൻ സയൻസ് തുടങ്ങിയ പുതിയ ശാസ്ത്ര ശാഖയ്ക്ക് അടിത്തറ പാകുകയാണ് മൂവരുടെയും കണ്ടുപിടുത്തം.
BREAKING NEWS:
The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Physics to Alain Aspect, John F. Clauser and Anton Zeilinger. pic.twitter.com/RI4CJv6JhZ— The Nobel Prize (@NobelPrize) October 4, 2022
അലെയ്ൻ അസ്പെക്ട് ഫ്രഞ്ച് സ്വദേശിയാണ്, ജോൺ എഫ് ക്ലോസർ യുഎസ് സ്വദേശിയും, ആന്റൺ സായ്ലിങർ ഓസ്ട്രിയക്കാരനായ ഗവേഷകനുമാണ്. 10 മില്യൺ സ്വീഡിഷ് ക്രൌൺസാണ് നൊബേൽ സമ്മാനമായി നൽകുന്നത്. അതായത് ഇന്ത്യയിൽ 7.5 കോടി രൂപ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...