Bengaluru : മോട്ടറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടറോള എഡ്ജ് 20 പ്രൊ (Motorola Edge 20 Pro) ഫോണുകൾ ഒക്ടോബർ ഒന്നിന് ഇന്ത്യൻ വിപണിയിലെത്തുന്നു. ഫ്ലിപ്‌കാർട്ടിലാണ് ഫോൺ വില്പനയ്ക്ക് എത്തിക്കുന്നത്. ഫോൺ മോട്ടറോള എഡ്ജ് 20, മോട്ടറോള എഡ്ജ് 20 ലൈറ്റ് എന്നിവയ്‌ക്കൊപ്പം മുമ്പ് തന്നെ ആഗോള വിപണിയിലെത്തിച്ചിരുന്നു.
Introducing #motorolaedge20pro! A smartphone that takes your experiences to another level, empowering you to tell your story like never before. Get ready to #FindYourEdge! https://t.co/Jko4l0VCls pic.twitter.com/1x8BOOeufJ
— Motorola India (@motorolaindia) September 23, 2021
റിപ്പോർട്ടുകൾ പ്രകാരം ഫോണിന്റെ വില 35000 രൂപയായിരിക്കും. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ ഇന്ത്യയിലെത്തിക്കുന്നത്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിലായിരിക്കും ഫോൺ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ മാത്രമേ ഫോൺ വില്പനയ്ക്ക് എത്തിക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.
ആകെ 2 കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. ഇറിഡിസന്റ ക്‌ളൗഡ്, മിഡ്‌നെറ്റ് സ്കൈ എന്നെ രണ്ട് കളറുകളിലാണ് ഫോൺ എത്തുന്നത്. ഒക്ടോബർ ഒന്നിന് നടക്കുന്ന ഓൺലൈൻ പരിപാടിയിലൂടെയാണ് ഫോൺ അവതരിപ്പിക്കുന്നത്. പരിപാടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ കാണാൻ കഴിയും.
ALSO READ: Realme Narzo 50 series : റിയൽമി നാർസോ 50 സീരീസെത്തി; ഒപ്പം റിയൽ മി ബാൻഡും, സ്മാർട്ട് ടിവി നിയോയും
6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ് ഇംനിയോട് കൂടിയാണ് ഫോൺ എത്തുന്നത്. 576Hz ടച്ച് സാമ്പിൾ റേറ്റും, 10-ബിറ്റ് കളേഴ്സും ഫോണിനുണ്ട്. 8 ജിബി എൽപിഡിഡിആർ5 റാം ആണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജാണ് ഫോണിനുള്ളത്. ഇതിനൊപ്പം അഡ്രിനോ 650 ജിപി സപ്പോർട്ടും ഉണ്ട്.
ALSO READ: Realme GT Neo 2 : മികച്ച ഫീച്ചേഴ്സും അടിപൊളി ലുക്കുമായി റിയൽ മിയുടെ ജിടി നിയോ 2 ഫോണെത്തി
ഫോണിന്റെ ഏറ്റവും മികച്ച പ്രത്യേകത അതിന്റെ പ്രൊസസ്സറാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 8 മെഗാപിക്സൽ OIS ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...