ഫേസ്ബുക്കിൽ സംഭവിക്കുന്നത് എന്ത്? അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടോ? വലഞ്ഞ് ഉപയോക്താക്കൾ

അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടോ എന്നതായിരുന്നു ഉപയോക്താക്കളുടെ സംശയം. എന്നാൽ ഹാക്ക് ചെയ്തിട്ടില്ല, മറിച്ച് ബ​ഗ് ആണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 04:59 PM IST
  • ലോകമെമ്പാടുമുള്ള ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടിനെയാണ് ഈ ബ​ഗ് ബാധിച്ചത്.
  • പ്രശ്നത്തെക്കുറിച്ച് ഒരു പ്രസ്താവന ഇറക്കാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
  • ഏതായാലും ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ടുള്ള മീമുകളും ട്രോളുകളും നിറഞ്ഞിരിക്കുകയാണ്.
ഫേസ്ബുക്കിൽ സംഭവിക്കുന്നത് എന്ത്? അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടോ? വലഞ്ഞ് ഉപയോക്താക്കൾ

ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. ഇന്ന് ഫേസ്ബുക്കിന് സംഭവിച്ച ഒരു അബദ്ധമാണ് ട്വിറ്ററിൽ ട്രെൻഡ് ചെയ്യുന്നത്. എന്താണ് ഫേസ്ബുക്കിന് സംഭവിച്ചതെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ഉപയോക്താക്കൾ. ഉപയോക്താക്കളുടെ ഫേസ്ബുക്ക് ഫീഡിൽ കണ്ട ചില കാര്യങ്ങളാണ് ഉപയോക്താക്കളെ കുഴപ്പത്തിലാക്കിയത്. സ്പാം അക്കൗണ്ടുകളിൽ നിന്ന് ഉപയോക്താക്കൾ ലൈക്ക് ചെയ്തിരിക്കുന്ന പേജുകളിലേക്ക് പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ ഇവരുടെ ഫീഡിൽ കണ്ടതാണ് ഉപയോക്താക്കളെ കുഴച്ചത്. സ്പാം അക്കൗണ്ടുകളുടെ പോസ്റ്റുകൾ, വീഡിയോകൾ, ഇമേജുകൾ തുടങ്ങിയവയാണ് ഓരോ ഉപയോക്താക്കളുടെയും ഫീഡുകളിൽ പ്രത്യക്ഷപ്പെട്ടത്. 

എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടോ എന്നതായിരുന്നു ഉപയോക്താക്കളുടെ സംശയം. എന്നാൽ ഹാക്ക് ചെയ്തിട്ടില്ല, മറിച്ച് ബ​ഗ് ആണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടിന് ഈ ബ​ഗ് ബാധിച്ചത്. പ്രശ്നത്തെക്കുറിച്ച് ഒരു പ്രസ്താവന ഇറക്കാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഏതായാലും ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ടുള്ള മീമുകളും ട്രോളുകളും നിറഞ്ഞിരിക്കുകയാണ്. 

Also Read: NASA Update: ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ മനോഹരമായ ചിത്രം പുറത്തു വിട്ട് നാസാ

 

Google Chrome Issues | അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പ്രശ്നം, ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

ജനപ്രിയ വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം.  വളരെ യൂസർ ഫ്രണ്ട്ലി ആയ ബ്രൗസറുകളിലൊന്ന് കൂടിയാണിത്. പ്രവർത്തിക്കാൻ എളുപ്പമാണെന്നതാണ് ഇതിൻറെ ഏറ്റവും പ്രത്യേകത. എന്നാൽ സമീപകാലത്തായി ചില പ്രശ്നങ്ങൾ ക്രോമിൽ കണ്ടെത്തി  ഡാറ്റാ ലീക്കിനും സിസ്റ്റം ഹാക്ക് ചെയ്യാനും പറ്റുന്നതാണ് ഇത്തരം പ്രശ്നങ്ങൾ.

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കഴിഞ്ഞ ദിവസം ക്രോം ഉപഭോക്താക്കൾക്കായി ഇതിൽ മുന്നറിയിപ്പ് നൽകിയിരുന്നു.ഹാക്കർമാർക്ക് ഉപയോക്താക്കളെ ആക്‌സസ് ചെയ്യാനും അവരുടെ ഡാറ്റ മോഷ്ടിക്കാനും കഴിയുമെന്നാണ് റിപ്പോർട്ട്.  ക്രോമിലെ ചില സെക്യൂരിറ്റി ബ്രീച്ചുകളാണ്  ഇതിന് കാരണം.

എല്ലാ ഉപയോക്താക്കളും അപകടത്തിലാണോ...?

Google Chrome-ന്റെ എല്ലാ ഉപയോക്താക്കളെയും ഇതിന്റെ പ്രശ്നം ബാധിച്ചേക്കാം. മുന്നറിയിപ്പ് പ്രകാരം Google Chrome 104.0.5112.101-ന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന Google Chrome ഉപയോക്താക്കൾ അപകടത്തിലാണ്. നിങ്ങൾ Google Chrome-ന്റെ പഴയ വേർഷനാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ ബ്രൗസറിൻറെ പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം.

ഈ ആഴ്ച ആദ്യം, ആപ്പിൾ ഉപയോക്താക്കൾക്കും ഇത്തരത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.  iOS, iPadOS പതിപ്പുകളിലെ പിഴവുകളാണ് ഇതിൽ സൂചിപ്പിച്ചിരുന്നത്.   ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് ഒഎസിലെ ഫയർവാൾ കടന്നും ഉള്ളിൽ പ്രവേശിക്കാം.

അപ്ഡേറ്റ് എങ്ങനെ ചെയ്യാം

1. Chrome ബ്രൗസർ തുറക്കുക.
2. വെബ് സ്ക്രീനിന്റെ മുകളിൽ വലത് ഭാഗത്ത് മൂന്ന് കുത്തുകളിൽ ടാപ് ചെയ്യുക.
3. Settings ക്ലിക് ചെയ്യുക.
4. തുടർന്ന്, 'About Chrome' ക്ലിക് ചെയ്യുക. നിങ്ങളുടെ Google Chrome ബ്രൗസർ സ്വയമേവ അപ്ഡേറ്റ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News