വീട്ടിലിരുന്നു തന്നെ ശരീരത്തിലെ ഓക്സിജന്റെ (Oximeter)അളവ് നിരീക്ഷിക്കാൻ സഹായിക്കുന്ന ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. ക്ലിപ്പിന് സമാനമായ വളരെ ചെറിയൊരു ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. കോവിദഃ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപകരണം കൂടിയാണ് പൾസ് ഓക്സിമീറ്റെർ.
ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനും ലക്ഷണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദഗ്ത സഹായം തേടാനുമാണ് ആവശ്യപ്പെടുന്നത്. അതിൽ പ്രധാനമാണ് ശരീരത്തിലെ ഓക്സിജന്റെ അളവ്. ശരീരത്തിലെ ഓക്സിജന്റെ (Oxygen) അളവ് കുറയുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണം.
ALSO READ: Pulse Oximeter: രണ്ടായിരം രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച 5 പൾസ് ഓക്സിമീറ്ററുകൾ
പൾസ് ഓക്സിമീറ്റർ ശരിയായി എങ്ങനെ ഉപയോഗിക്കാം?
ടെസ്റ്റ് ചെയ്യുന്നതിന് മുമ്പായി ശരിയായ കണക്കുകൾ അറിയാൻ 10 മുതൽ 15 മിനുട്ട് വരെയെങ്കിലും വിശ്രമിക്കണം.
നിങ്ങൾ കൈ നെഞ്ചിൽ ചേർത്ത് വെച്ച ശേഷം കുറച്ച് നേരം കൈ അനക്കാതെ പിടിക്കുക.
നിങ്ങളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് നോക്കാൻ എതെകിലും ഒരു വിരൽ തിരഞ്ഞെടുക്കുക. നടു വിരലോ ചൂണ്ട് വിരലോ ഉപയോഗിക്കുന്നതാണ് ഉത്തമം. എന്നാൽ കാണിക്കുന്ന അളവ് ശരിയല്ലെന്ന് തോന്നിയാൽ മറ്റേ കൈയിൽ ഒന്ന് കൂടി നോക്കുക
നിങ്ങൾ കണക്കുകൾ എടുക്കുന്ന കൈയിൽ തന്നെ കണക്കുകൾ കൃത്യമാകുന്നത് വരെ മാറ്റാതെ ഓക്സിമീറ്റെർ നിർത്തണം.
കണക്കുകൾ സ്ഥിരപ്പെട്ടിട്ട് ഏറ്റവും ഉയർന്ന കണക്കാണ് നിങ്ങളുടെ ഓക്സിജൻ ലെവൽ ആയി കണക്കാക്കേണ്ടത്. കണക്കുകൾ വന്ന് കുറച്ച് സമയം കാത്തിരുന്നതിന് ശേഷം മാത്രം ഓക്സിജന്റെ അളവ് രേഖപ്പെടുത്തുക.
നിങ്ങൾ ദിവസത്തിൽ മൂന്ന് പ്രാവശ്യമെങ്കിലും ഓക്സിജന്റെ അളവ് നോക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ തവണ ഓക്സിജന്റെ അളവ് നോക്കണം.
ആരോഗ്യവാനായ (Health) ഒരു വ്യക്തിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 95 ശതമാനമോ അതിന് മുകളിലോ ആയിരിക്കും. എന്നാൽ ആരോഗ്യ സ്ഥിതിയുടെ വ്യത്യാസമനുസരിച്ച് 95 ശതമാനത്തിന് താഴെയും പോകാറുണ്ട്. എന്നാൽ ഓക്സിജന്റെ അളവ് 92 - 93 ശതമാനത്തിന് താഴെ പോകുകയാണെങ്കിൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം
ALSO READ: Pulse Oximeter വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
Pulse Oximeter വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
മൂന്ന് തരം പൾസ് ഓക്സിമീറ്ററുകളാണ് ഉള്ളത്. ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ, ഹാൻഡ് ഹെൽഡ് ഓക്സിമീറ്റർ, ഫിറ്റൽ ഓക്സിമീറ്റർ. ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതും സൗകര്യപ്രദവും ഫിംഗർ ടിപ്പ് ഓക്സിമീറ്ററുകളാണ്.
രണ്ട് ഓക്സിമീറ്ററുകൾ പരീക്ഷിച്ച് രണ്ടിലും ഒരേ ഓക്സിജൻ ലെവലാണ് കാണിക്കുന്നതെങ്കിൽ മാത്രമേ അതിലൊരു ഓക്സിമീറ്റെർ വാങ്ങാൻ പാടുള്ളൂ.
FDA, RoHS, CE പോലെയുള്ള സെർട്ടിഫിക്കേഷനുകളുള്ള ഓക്സിമീറ്ററുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
1000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിൽ വിലവരുന്ന നിരവധി ഓക്സിമീറ്ററുകൾ ഇപ്പോൾ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...