വാട്സ്ആപ്പിന്റെ പേരിൽ വാട്സ്ആപ്പിലൂടെ തന്നെ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്ന തട്ടിപ്പാണ് പിങ്ക് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് എന്ന പേരിൽ പിങ്ക് വാട്സ്ആപ്പ് അവതരിപ്പിച്ച് അതിലൂടെ തട്ടിപ്പ് നടത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ തട്ടിപ്പ് സംബന്ധിച്ച് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആൻഡ്രോയിഡ് ഉപയോക്താക്കളെ ഈ പിങ്ക് വാട്സ്ആപ്പ് തട്ടിപ്പുകാർ ലക്ഷ്യംവെക്കുന്നത്.
എന്താണ് പിങ്ക് വാട്സ്ആപ്പ്?
വാട്സ്ആപ്പിന്റെ ഒരു വ്യാജ പതിപ്പാണ് പിങ്ക് വാട്സ്ആപ്പ്. സാധാരണ വാട്സ്ആപ്പിനെക്കാൾ കൂടുതൽ ഫീച്ചറുകൾ ഉണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് പിങ്ക് വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പലരെയും തട്ടിപ്പുകാർ പ്രലോഭിപ്പിക്കുന്നത്. വാട്സ്ആപ്പിന്റെ ലോഗോ പിങ്ക് നിറത്തിൽ അവതരിപ്പിക്കുന്നു അതുകൊണ്ടാണ് ഈ വ്യാജ ആപ്ലിക്കേഷനെ പിങ്ക് വാട്സ്ആപ്പ് എന്ന് വിളിക്കുന്നത്.
ALSO READ : AI: AI ഉപയോഗിച്ച് ഈ കാര്യങ്ങൾ ചെയ്യരുത്..! അഴിയെണ്ണേണ്ടി വരും
വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് എന്ന പേരിലാണ് തട്ടിപ്പുകാർ എന്ന ആപ്പിന്റെ ലിങ്ക് അയച്ചു തരുന്നത്. ഇതിൽ അപകടകാരിയായ വൈറസ് ഘടിപ്പിച്ചാണ് തട്ടിപ്പുകാർ ആൻഡ്രോയിഡ് ഉപയോക്താക്കളുടെ പക്കലെത്തിക്കുന്നത്. ഈ ആപ്പ് ഡൌൺലോഡ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഫോണിലെ എല്ലാ രേഖകളും വിവരങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കും. ബാങ്കിൽ വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും തട്ടിപ്പുകാർക്ക് അനയാസം ലഭ്യമാകും.
പ്രത്യേകം എപികെ ഫയലായിട്ടാണ് ഈ ആപ്പിന്റെ ലിങ്ക് ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കെത്തുന്നത്. ഈ ഇൻസ്റ്റോൾ ചെയ്താൽ നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് പിങ്ക് വാട്സ്ആപ്പിന്റെ മെസേജുകൾ ലഭിക്കും. ഇതു സംബന്ധിച്ചുള്ള മെസേജുകൾ ലഭിച്ചാൽ ഉടൻ തന്നെ നശിപ്പിച്ചു കളയുക. പിങ്ക് വാട്സആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...