Facebook കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങങൾ പാലിക്കാൻ തയ്യാർ, പക്ഷെ ചില മാർഗനിർദേശങ്ങളിൽ വ്യക്തത വേണമെന്ന് ഫേസ്ബുക്ക്

എന്നാൽ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നയങ്ങളിലെ ചില മാർഗനിർദേശങ്ങളിൽ വ്യക്തത വരാനുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ഗവർണമെന്റുമായി ചർച്ച നടത്തണമെന്ന് ഫേസ്ബുക്ക് തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : May 26, 2021, 02:20 AM IST
  • മെയ് 26 മുതലാണ് കേന്ദ്ര സർക്കാരിന്റെ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ പ്രബല്യത്തിൽ വരുന്നത്.
  • അത് പാലിച്ച് മുന്നോട്ട് പോകാൻ തയ്യറാണെന്ന് കേന്ദ്ര സർക്കാരിനോട് മെയ് 25ന് മുമ്പ് അറിയിക്കണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.
  • ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം പുതിയ നയങ്ങൾ കൊണ്ടു വരുന്നത്.
  • മൂന്ന് മാസത്തിനുള്ളിൽ ഈ നയങ്ങൾ നടത്താൻ സർക്കാർ ഈ ഡിജിറ്റിൽ പ്ലാറ്റ്ഫോം സ്ഥാപനങ്ങൾക്ക് സാവകാശം നൽകുകയും ചെയ്തു.
Facebook കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങങൾ പാലിക്കാൻ തയ്യാർ, പക്ഷെ ചില മാർഗനിർദേശങ്ങളിൽ വ്യക്തത വേണമെന്ന് ഫേസ്ബുക്ക്

New Delhi : കേന്ദ്ര ഐടി മന്ത്രാലയം (IT Ministry) പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യറാണെന്ന് അറിയിച്ച് അമേരിക്കൻ സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് (Facebook). അതിനായിട്ടുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണെന്ന് ഫേസ്ബൂക്ക് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചു.

എന്നാൽ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നയങ്ങളിലെ ചില മാർഗനിർദേശങ്ങളിൽ വ്യക്തത വരാനുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ഗവർണമെന്റുമായി ചർച്ച നടത്തണമെന്ന് ഫേസ്ബുക്ക് തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചു. 

ALSO READ : Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?

മെയ് 26 മുതലാണ് കേന്ദ്ര സർക്കാരിന്റെ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ പ്രബല്യത്തിൽ വരുന്നത്. അത് പാലിച്ച് മുന്നോട്ട് പോകാൻ തയ്യറാണെന്ന് കേന്ദ്ര സർക്കാരിനോട് മെയ് 25ന് മുമ്പ് അറിയിക്കണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.

ALSO READ : WhatsApp New update: പുതിയ ഫോണിലെ പുത്തൻ നമ്പരിലേക്ക് പഴയ ചാറ്റുകൾ മാറ്റാം

ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം പുതിയ നയങ്ങൾ കൊണ്ടു വരുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഈ നയങ്ങൾ നടത്താൻ സർക്കാർ ഈ ഡിജിറ്റിൽ പ്ലാറ്റ് ഫോം സ്ഥാപനങ്ങൾക്ക് സാവകാശം നൽകുകയും ചെയ്തു. കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ALSO READ : Google Photos: 15 ജി.ബിയിൽ കൂടുതൽ ക്ലൌഡ് സ്റ്റോറേജ് ഇനി ഫ്രീയായി കിട്ടില്ല, ജൂൺ ഒന്നുമുതൽ ഗൂഗിൾ ഫോട്ടോസിൽ പുതിയ മാറ്റങ്ങൾ

ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയയ്ക്കും മാത്രമല്ല വീഡിയോ സ്ട്രീമിംങ് പ്ലാറ്റുഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയവയും ഇന്ത്യകാരനായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും 15 ദിവസങ്ങൾക്കുള്ളിൽ പരാതികൾ എല്ലാം തന്നെ പരിഹരിക്കണമെന്നും സർക്കാരിന്റെ പുതിയ നയങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നയങ്ങൾക്കനുസരിച്ച് ഇന്ത്യൻ കമ്മിറ്റി മാത്രമായിരിക്കും ഉള്ളടക്കത്തെ കുറിച്ചുള്ള പരാതികളിൽ തീരുമാനം എടുക്കാനുള്ള അധികാരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News