ഓ​ഗസ്റ്റ് മാസം 3.2 കോടി പോസ്റ്റിനെതിരെ നടപടിയെടുത്ത് Facebook

ഇൻസ്റ്റാ​ഗ്രാമിൽ 22 ലക്ഷം പോസ്റ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 06:28 PM IST
  • ഇൻസ്റ്റാ​ഗ്രാമിൽ 22 ലക്ഷം പോസ്റ്റുകൾക്കെതിരെയും Facebook നടപടി സ്വീകരിച്ചു.
  • വാട്സാപ്പിലെ 20.7 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തിട്ടുണ്ട്.
  • 2021 ഓ​ഗസ്റ്റിലെ കംപ്ലൈൻഡ്‌സ് റിപ്പോർട്ടിലാണ് വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ നടപടിയെടുത്ത കാര്യം ഫേസ്ബുക്ക് വ്യക്തമാക്കിയത്.
ഓ​ഗസ്റ്റ് മാസം 3.2 കോടി പോസ്റ്റിനെതിരെ നടപടിയെടുത്ത് Facebook

3.2 കോടി പോസ്റ്റുകൾക്കെതിരെയാണ് (Post) സാമൂഹിക മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് (Facebook) ഓ​ഗസ്റ്റ് മാസത്തിൽ മാത്രം നടപടി സ്വീകരിച്ചത്. 2021 ഓ​ഗസ്റ്റിലെ കംപ്ലൈൻഡ്‌സ് റിപ്പോർട്ടിലാണ് (Compliance report)വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ നടപടിയെടുത്ത കാര്യം ഫേസ്ബുക്ക് വ്യക്തമാക്കിയത്.

ഇൻസ്റ്റാ​ഗ്രാമിൽ 22 ലക്ഷം പോസ്റ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. അതേസമയം വാട്സാപ്പിലെ 20.7 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Also Read: Australia യിൽ Facebook വാർത്തയുടെ Link കൾ പങ്ക് വെക്കുന്നത് നിർത്തലാക്കി; ഇതിനെ തുടർന്ന് Delete Facebook മൂവ്മെന്റ് ആരംഭിച്ചു

ഓ​ഗസ്റ്റ് ഒന്ന് മുതൽ 31 വരെയായി ഇന്ത്യൻ പരാതി പരിഹാര സംവിധാനത്തിലൂടെ 904 ഉപഭോക്തൃ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും 754 കേസുകൾ പരിഹരിക്കാൻ ടൂളുകൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Also Read: Facebook Bug:നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ഡാറ്റ ചോർന്നു..!

2.6 കോടി സ്പാം (Spam) അടങ്ങുന്ന ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് (Facebook) നിയന്ത്രിച്ചത്. 26 ലക്ഷം അക്രമാസക്തവും ഗ്രാഫിക്കും അടങ്ങുന്ന ഉള്ളടക്കങ്ങൾ, 20 ലക്ഷം അഡൽട്ട് നഗ്നതയും ലൈംഗികതയുമുള്ള ഉള്ളടക്കം (Adult nudity and sexual activity), 2.4 ലക്ഷം വിദ്വേഷ പ്രസംഗം, 90,400 ബുള്ളിയിങ്ങും അപഹസിക്കലുമടക്കമുള്ള മറ്റു ഉള്ളടക്കങ്ങൾ, 6.7 ലക്ഷം ആത്മഹത്യയും സ്വയം മുറിവേൽപ്പിക്കലും, ഭീകര സംഘടന, വ്യക്തികൾ, 2.7 ലക്ഷം തീവ്രവാദ അജണ്ട (Terrorist propaganda), 31,600 സംഘടിത ഭീകരപ്രവർത്തനം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് ഓ​ഗസ്റ്റ് മാസത്തിൽ നിയന്ത്രിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News