ടൊയോട്ടയുടെ സിഎൻജി കാർ; 30 കിലോമീറ്ററാണ് മൈലേജ്, വാങ്ങാം ഇങ്ങനെ

സ്റ്റാൻഡേർഡിനെ അപേക്ഷിച്ച് സിഎൻജി മോഡലിന് 90,000 രൂപ കൂടുതലായിരിക്കുമെന്ന്ത് ആദ്യം അറിയണം

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 03:57 PM IST
  • ഗ്ലാൻസയുടെ സിഎൻജി മോഡലിന് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണില്ല
  • വിൻഡോകൾ യുവി ഗ്ലാസ് സംരക്ഷണത്തോടെയാണ് വരുന്നത്
  • 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എഞ്ചിനാണ് ഇതിനുള്ളത്.
ടൊയോട്ടയുടെ സിഎൻജി കാർ; 30 കിലോമീറ്ററാണ് മൈലേജ്, വാങ്ങാം ഇങ്ങനെ

ന്യൂഡൽഹി: ടൊയോട്ട തങ്ങളുടെ ആദ്യ സിഎൻജി കാർ  ഗ്ലാൻസ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പ് കമ്പനി പുറത്തിറക്കി. മിഡ് ലെവൽ എസ്, ജി വേരിയൻറാണിത്. രണ്ട് മോഡലുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന മോഡലിന് 8.43 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം), മുൻനിര മോഡലിന് 9.46 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് സിഎൻജി മോഡലിന് 90,000 രൂപ കൂടുതലായിരിക്കും. ടൊയോട്ട ഗ്ലാൻസ സിഎൻജിയുടെ സവിശേഷതകളും രൂപകൽപ്പനയും സാധാരണ ടൊയോട്ട ഗ്ലാൻസയോട് സാമ്യമുള്ളതാണ്. നിങ്ങളും ഈ സിഎൻജി കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അതിന്റെ ഓൺ റോഡ് വിലയും ഇഎംഐയും പരിശോധിക്കാം

ഡൗൺ പേയ്‌മെന്റ് എത്ര?

ടൊയോട്ട ഗ്ലാൻസയുടെ അടിസ്ഥാന മോഡലായ എസ് ഇ-സിഎൻജിയുടെ വില ഡൽഹിയിൽ 8.43 ലക്ഷമാണ്. ഒരു ഉപഭോക്താവിന് ഏകദേശം 3.30 ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് നൽകി 9 ശതമാനം വാർഷിക പലിശ നിരക്കിൽ വായ്പ ലഭിക്കുകയാണെങ്കിൽ, 7 വർഷത്തേക്ക് അതിന്റെ EMI ഏകദേശം 10,000 രൂപ ആയിരിക്കും. എന്നിരുന്നാലും, പലിശയും ഡൗൺ പേയ്‌മെന്റും അനുസരിച്ച് അതിന്റെ EMI കൂടുതലോ കുറവോ ആകാം.

മൈലേജ് എത്ര ?

1.2 ലിറ്റർ 4-സിലിണ്ടർ കെ-സീരീസ് എഞ്ചിനാണ് ഇതിന് നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ ഈ 77 എച്ച്പി കരുത്തും 113 എൻഎം ടോർക്കും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജി കിലോഗ്രാമിന് 30.61 കിലോമീറ്റർ മൈലേജ് നൽകുമെന്ന് പറയുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എഞ്ചിനാണ് ഇതിനുള്ളത്. 

മികച്ച ഡിസൈൻ

പെട്രോൾ മോഡലിൽ നിന്ന് വ്യത്യസ്തമായി, ടൊയോട്ട ഗ്ലാൻസയുടെ CNG മോഡലിന് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണില്ല.ആക്സന്റ് അപ്പർ ഗ്രില്ലോടുകൂടിയ വിശാലവും മൂർച്ചയുള്ളതുമായക്രോം ബാർ ഇതിന് നൽകിയിരിക്കുന്നു. ഹാച്ച്ബാക്കിലെ വിൻഡോകൾ യുവി ഗ്ലാസ് സംരക്ഷണത്തോടെയാണ് വരുന്നത്. ലൈറ്റ് സെൻസിംഗ് ശേഷിയുള്ള എൽഇഡി ഫോഗ് ഹെഡ്‌ലാമ്പുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കാറിന്റെ പിൻഭാഗത്ത് എൽഇഡി ടെയിൽ ലാമ്പുകൾ നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News