ന്യൂഡൽഹി: രാജ്യത്ത് വ്യാപിക്കുന്ന കൊറോണ മഹാമാരി വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഇത് കണക്കിലെടുത്ത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ App വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
കൂടാതെ ഈ ആപ്ലിക്കേഷനിലൂടെ വിദ്യാർത്ഥികൾക്ക് തത്സമയം കൗൺസിലറുമായി സംസാരിക്കാനും കഴിയും. ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള വാർഷിക കൗൺസിലിംഗ് പ്രക്രിയ 2021 മെയ് 10 ന് സിബിഎസ്ഇയുടെ Dost for Life App ൽ ആരംഭിക്കും.
Also Read: SBI ഉപയോക്താക്കൾക്കായി പ്രത്യേക നമ്പർ പുറത്തിറക്കി, ഇനി കാര്യങ്ങൾ നടത്താൻ ഒറ്റ കോൾ മതി!
CBSE പരിശീലനം ലഭിച്ച കൗൺസിലർമാരും പ്രിൻസിപ്പൽമാരും വഴി സൗജന്യമായി തത്സമയ കൗൺസിലിംഗ് സെഷനുകൾ നടത്തും. ഇതിനൊപ്പം പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞശേഷം മുന്നോട്ടുളള കരിയറിനായി വിദ്യാർത്ഥികൾക്ക് ഉപദേശം നൽകും. ഈ ആപ്ലിക്കേഷനിലൂടെ സിബിഎസ്ഇയുടെ വാർഷിക കൗൺസിലിംഗ് പ്രോഗ്രാം 2021 മെയ് 10 ന് ആരംഭിക്കും.
ആഴ്ചയിൽ മൂന്ന് ദിവസം സെഷൻ ഉണ്ടാകും
ഈ സെഷൻ ആഴ്ചയിൽ മൂന്ന് തവണ അതായത് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കും. സമയത്തിന്റെ സ്ലോട്ട് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ അല്ലെങ്കിൽ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കും. അതേദിവസം മറ്റൊരു സ്ലോട്ട് വൈകുന്നേരം 5.30 മുതൽ ആരംഭിക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ സൗകര്യമനുസരിച്ച് ഏത് സ്ലോട്ട് ആണെന്നുവച്ചാൽ തിരഞ്ഞെടുക്കാം.
കരിയർ ഉപദേശവും ലഭിക്കും
ഈ അപ്ലിക്കേഷനിലൂടെ വിദ്യാർത്ഥികൾക്ക് കരിയറിനെക്കുറിച്ചുള്ള ഉപദേശവും ലഭിക്കും. പന്ത്രണ്ടാം ക്ലാസ് പാസായിക്കഴിഞ്ഞ് മുന്നോട്ട് ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചും കുട്ടികൾക്ക് ഈ App ലൂടെ മനസിലാക്കാൻ കഴിയും. ഇത് മാത്രമല്ല ഭാവിയിൽ തിരഞ്ഞെടുക്കുന്ന കോഴ്സിന്റെ സവിശേഷതകളും കൗൺസിലർമാർ നിങ്ങൾക്ക് വിശദീകരിച്ചുതരും.
Also Read: PM Kisan: സംസ്ഥാന സർക്കാരുകൾ Rft യിൽ ഒപ്പിട്ടു; ഇനി ഉടൻ അക്കൗണ്ടിലേക്ക് എത്തും 2000 രൂപ
ഈ അപ്ലിക്കേഷൻ എവിടെ നിന്ന് ലഭിക്കും
Google Play സ്റ്റോറിൽ നിന്നും ഈ App ഡൗൺലോഡുചെയ്യാനാകും. നിലവിൽ ഈ സവിശേഷത Android ഉപയോക്താക്കൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ വരും ദിനങ്ങളിൽ ഈ സൗകര്യം വിപുലീകരിക്കുകയും മറ്റ് പ്ലാറ്റ്ഫോമുകൾക്കും ഇത് നൽകും. ഇതുകൂടാതെ, നിങ്ങൾക്ക് cbse.gov.in വഴി കൂടുതൽ വിവരങ്ങൾ നേടാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...