ന്യൂഡൽഹി: റിലയൻസ് ജിയോ 399 രൂപയ്ക്ക് ഒരു ഗംഭീര പ്ലാൻ തങ്ങളുടെ സബ്സ്ക്രൈബേഴ്സിനായി ഒരുക്കുന്നു. 575-ലധികം സൗജന്യ DTH ചാനലുകൾ ഇത് വഴി ലഭിക്കും. ഇതോടൊപ്പം, അൺലിമിറ്റഡ് കോളിംഗ്, 75 ജിബി ഡാറ്റ എന്നിവയ്‌ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഈ പ്ലാനിന്റെ നേട്ടങ്ങളെക്കുറിച്ച് പരിശോധിക്കാം
ജിയോ 399 പ്ലാൻ
ജിയോയുടെ 399 രൂപ പ്ലാനിൽ ഒരു മാസത്തേക്ക് മൊത്തം 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഡാറ്റ തീർന്നുപോയാൽ നിങ്ങൾക്ക് ഡാറ്റ ആഡ് ഒാൺ പ്ലാൻ ഉപയോഗിക്കാം. ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപയാണ് ഉപയോക്താക്കൾക്ക് ഈടാക്കുക. ഇതുകൂടാതെ, ഈ പ്ലാനിൽ 200 ജിബി ഡാറ്റ റോൾ ഓവർ നൽകുന്നു. പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിനൊപ്പം 100 എസ്എംഎസ് സൗകര്യം നൽകും.
കൂടാതെ, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഉണ്ട്. ജിയോയുടെ 399 രൂപയുടെ പ്ലാനിൽ സൗജന്യ ജിയോ ടിവി സബ്‌സ്‌ക്രിപ്‌ഷനുമുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 575-ലധികം സൗജന്യ DHD ടിവി ചാനലുകൾ ലഭിക്കും.
എങ്ങനെ കാണാം
ആദ്യം, ഉപയോക്താക്കൾ ജിയോ ടിവി ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഡൗൺലോഡ് ലഭ്യമാണ്.ഇതിന് ശേഷം ജിയോയുടെ അടിസ്ഥാന റീചാർജ് പ്ലാൻ ചെയ്യേണ്ടതുണ്ട്, അതിൽ ജിയോ ടിവിയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു.
ഈ പ്ലാൻ റീചാർജ് ചെയ്ത ശേഷം, ഉപയോക്താക്കൾക്ക് 575-ലധികം ഡിടിഎച്ച് ചാനലുകൾ സൗജന്യമായി കാണാനാകും. ഇതിനായി ഉപയോക്താക്കൾ പ്രത്യേകം ചാർജൊന്നും നൽകേണ്ടതില്ല.ഇതുവഴി ജിയോ ഉപയോക്താക്കൾക്ക് സൗജന്യമായി ഡിടിഎച്ച് ചാനലുകൾ ആസ്വദിക്കാനാകും.എല്ലാ റീചാർജുകളിലും സൗജന്യ ജിയോ ടിവി സബ്‌സ്‌ക്രിപ്‌ഷൻ ജിയോ നൽകുന്നു. ഈ വർഷം ഫിഫ ലോകകപ്പ് സംപ്രേക്ഷണം ചെയ്തത് ജിയോ ടിവി ആപ്പിലൂടെ മാത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...