Amazon Prime Video Rate Hike: പ്രൈം വീഡിയോയുടെ നിരക്ക് കൂട്ടാൻ ആമസോൺ, ഇന്ത്യയിൽ എത്ര

നിലവിൽ നിങ്ങൾ ആമസോൺ പ്രൈം വീഡിയോ അംഗമാണെങ്കിൽ  വിഷമിക്കേണ്ടതില്ല. പഴയ അംഗങ്ങൾക്ക് അധിക പേയ്‌മെൻറ് സംബന്ധിച്ച് ഇമെയിൽ ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 01:22 PM IST
  • ഉപയോക്താക്കൾ അധിക പണം നൽകേണ്ടിവരും
  • അല്ലാത്തവർക്ക് ഇനി മുതൽ വീഡിയോകൾക്കിടയിൽ പരസ്യം കൂടി കാണേണ്ടി വരും
  • നിലവിൽ നിങ്ങൾ ആമസോൺ പ്രൈം വീഡിയോ അംഗമാണെങ്കിൽ വിഷമിക്കേണ്ടതില്ല
Amazon Prime Video Rate Hike: പ്രൈം വീഡിയോയുടെ നിരക്ക് കൂട്ടാൻ ആമസോൺ, ഇന്ത്യയിൽ എത്ര

ആമസോൺ പ്രൈം വീഡിയോ ഉപയോക്താക്കൾക്കായി പ്രത്യേക അറിയിപ്പ്. സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ജനുവരി 29 മുതൽ പുതിയ തീരുമാനം നടപ്പിൽ വന്ന് കഴിഞ്ഞു. ഇതോടെ 
ഉപയോക്താക്കൾ അധിക പണം നൽകേണ്ടിവരും. അല്ലാത്തവർക്ക് ഇനി മുതൽ വീഡിയോകൾക്കിടയിൽ പരസ്യം കൂടി കാണേണ്ടി വരും. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലാണ് ഈ മാറ്റം തുടങ്ങാൻ പോകുന്നത് എന്നാൽ ഇന്ത്യയിൽ ഇതെപ്പോഴാണ് വരുന്നത് എന്ന് വ്യക്തമല്ല.

അംഗങ്ങൾക്ക് എന്ത് സംഭവിക്കും?

നിലവിൽ നിങ്ങൾ ആമസോൺ പ്രൈം വീഡിയോ അംഗമാണെങ്കിൽ  വിഷമിക്കേണ്ടതില്ല. പഴയ അംഗങ്ങൾക്ക് അധിക പേയ്‌മെൻറ് സംബന്ധിച്ച് ഇമെയിൽ ലഭിക്കും. അമേരിക്കയിൽ, പ്രൈം മെമ്പർമാർക്ക് പുതിയ നിരക്ക് പ്രകാരം
 പ്രതിമാസം 2.99 യുഎസ് ഡോളർ നൽകേണ്ടിവരും. മറ്റ് രാജ്യങ്ങളിൽ നിരക്ക് എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

പ്രൈം വീഡിയോ മെച്ചപ്പെടുത്താൻ പോകുന്നുവെന്നാണ് നിരക്ക് വർധനക്ക് പിന്നാലെ ആമസോൺ വാഗ്ദാനം ചെയ്തിരിക്കുന്നത്. കാലക്രമേണ കൂടുതൽ ഫീച്ചറുകളും ആനുകൂല്യങ്ങളും ഇതിലേക്ക് ഉൾപ്പെടുത്തും. 2005-ൽ ആരംഭിച്ച ആമസോണിൽ പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, ഗെയിമിംഗ്, പ്രൈം ഡേ സെയിൽ എന്നിവയും ഉപയോക്തക്കൾക്കായുണ്ട്.

നിരവധി മികച്ച സിനിമകൾ, ആമസോൺ ഒറിജിനൽ,വെബ് സീരീസ്, ടിവി സീരീസ് തുടങ്ങിയവ പ്രൈം വീഡിയോയിൽ നിങ്ങൾക്ക് കാണാം. പ്രൈം വീഡിയോയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ
സൗകര്യത്തിനനുസരിച്ച് ഒരു പ്രൊഫൈൽ സൃഷ്ടിക്കാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News