5G Spectrum in India : രാജ്യം 5G യിലേക്ക് കടക്കുന്നു; അടുത്ത വർഷം പകുതിയോടെ 5G സ്പെക്ട്രം വിതരണം ആരംഭിക്കും

രാജ്യം 5ജിയിലേക്ക് മാറുന്നതിന്റെ റിപ്പോർട്ടുകൾ ഫെബ്രുവരിയോടെ ട്രായി (TRAI) സർക്കാരിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 11:32 AM IST
  • അടുത്ത വര്ഷം ഏപ്രിൽ - മെയ് മാസങ്ങളിൽ 5ജി സ്പെക്ട്രത്തിന്റെ (5G Spectrum) വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • രാജ്യം 5ജിയിലേക്ക് മാറുന്നതിന്റെ റിപ്പോർട്ടുകൾ ഫെബ്രുവരിയോടെ ട്രായി (TRAI) സർക്കാരിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
  • ടെലികോം കമ്പനികൾ ലേലത്ത്ഹിന്റെ സമയം 2022 മെയ് മാസം വരെ നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
  • ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിനോടാണ് ടെലികോം ദാതാക്കൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
5G Spectrum in India : രാജ്യം 5G യിലേക്ക് കടക്കുന്നു; അടുത്ത വർഷം പകുതിയോടെ 5G സ്പെക്ട്രം വിതരണം ആരംഭിക്കും

New Delhi : രാജ്യം (India) അടുത്ത വർഷത്തോടെ  5ജി യിലേക്ക് കടക്കുമെന്ന് കേന്ദ്ര സർക്കാർ (Central Government) അറിയിച്ചു. അടുത്ത വര്ഷം ഏപ്രിൽ - മെയ് മാസങ്ങളിൽ 5ജി സ്പെക്ട്രത്തിന്റെ (5G Spectrum) വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യം 5ജിയിലേക്ക് മാറുന്നതിന്റെ റിപ്പോർട്ടുകൾ ഫെബ്രുവരിയോടെ ട്രായി (TRAI) സർക്കാരിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

ടെലികോം കമ്പനികൾ ലേലത്ത്ഹിന്റെ സമയം 2022 മെയ് മാസം വരെ നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിനോടാണ് ടെലികോം ദാതാക്കൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം  അടുത്ത വര്ഷം പകുത്തിയോടെ രാജ്യം 5ജിയിലേക്ക് കടക്കുമെന്നും, അടുത്ത വര്ഷം വിതരണം ആരംഭിക്കുമെന്നും മന്ത്രി അശ്വനി വൈഷ്ണവാണ് അറിയിച്ചത്.

ALSO READ: Airtel 5G| അതിവേഗത്തിൽ എയർടെൽ 5G നെറ്റ് വർക്ക്, ടെസ്റ്റിങ്ങ് പൂർത്തിയായി

ഈ വർഷമാണ് രാജ്യത്ത് 5ജി സ്പെക്ട്രം പരീക്ഷണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ  ടെലികോം സിപമാപിനികൾക്ക് അനുമതി നൽകിയത്.  ഇന്ത്യയുടെ ആദ്യത്തെ 5g നെറ്റ് വർക്കിൻറെ ട്രയൽ ടെസ്റ്റിങ്ങ് എയർടെലാണ് നടത്തിയത്. എറിക്സണിനൊപ്പം ചേർന്നാണ്  ആദ്യത്തെ 5G നെറ്റ്‌വർക്ക് ട്രയൽ പ്രദർശനം കമ്പനി നടത്തിയത്. ഇന്ത്യയിൽ എയർടെല്ലാണ് ആദ്യമായി 5g അവതരിപ്പിക്കുന്നത്.

ALSO READ: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഒക്ടോബർ 1 ന് ഫ്ലിപ്പ്കാർട്ടിലെത്തുന്നു

ടെലികോം വകുപ്പ് എയർടെലിന് അനുവദിച്ച 5 ജി ട്രയൽ സ്പെക്ട്രം ഉപയോഗിച്ച് ഡൽഹി-എൻസിആറിന്റെ പ്രാന്തപ്രദേശത്തുള്ള ഭായ്പൂർ ബ്രമനൻ ഗ്രാമത്തിലായിരുന്നു പരീക്ഷണം നടന്നത്. ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ രാജ്യത്ത് സാധ്യമാവും.  മൊബൈൽ യൂസർമാർക്കും ഇതോടെ നെറ്റ് വർക്ക് വേഗത്തിലാവും.

ALSO READ: Motorola Moto E30 : മോട്ടോറോളയുടെ പുതിയ ബജറ്റ് ഫോൺ മോട്ടോ ഇ30 എത്തുന്നു; വില 10000 രൂപയിൽ താഴെ മാത്രമായിരിക്കാൻ സാധ്യത

എയർടെൽ നടത്തിയ പരീക്ഷണത്തിൽ  200 എം.ബി പെർ സെക്കൻഡ് എന്ന സ്പീഡിലാണ് ഇൻറർനെറ്റ് ലഭിച്ചത്. ഇത് വലിയ വിജയമാണെന്ന് കമ്പനി വിലയിരുത്തുന്നു. നിലവിൽ 5g ടെസ്റ്റ് നെറ്റ് വർക്ക് ലഭ്യമാണ് അത് കൊണ്ട് തന്നെ പുതിയ  5g  സ്മാർട്ട് ഫോണുകൾ നമ്മുക്ക് കണക്ട് ചെയ്യാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News