France: ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന വിശേഷണം ലഭിച്ച ഫ്രഞ്ച് ഫുട്ബോൾ താരം സിനദിന്‍ സിദാന് (Zinedine Zidane) തൻറെ ടീമായ റയല്‍ മാഡ്രിഡിൻറെ പരിശീലന സ്ഥാനത്ത് നിന്നും ഒഴിയുന്നു.ലാ ലീഗയിലെ തോൽവിയും ചാമ്പ്യൻസ് ലീഗിലെ തിരിച്ചടിക്കും പിന്നാലെയാണ് സിദാൻറെ പുതിയ വെളിപ്പെടുത്തൽ.
ഇതിന് മുൻപ് തന്നെ സിദാൻ ടീം വിടുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം ഒന്നിനോടും പ്രതികരിച്ചിരുന്നില്ല.നിലവിൽ 2022 വരെ സിദാന് റയല്‍ മാഡ്രിഡില്‍ കരാറുണ്ട്. 2017ൽ ടീം മാനേജരായിരുന്നു സിദാൻ. ഇത് രണ്ടാം വരവാണ് ടീമിലേക്ക്. സിദാന് പകരക്കാരനായി മുന്‍ യുവന്റസ് പരിശീലകന് അല്ലെഗ്രിയെ കൊണ്ട് വരാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചും വ്യക്തതകൾ വന്നിട്ടില്ല.
ALSO READ : LaLiga 2021 : ഏഴ് വർഷത്തിന് ശേഷം വീണ്ടും ലാലിഗയിൽ മുത്തമിട്ട് സിമിയോണിയും സംഘവും, കാണാം ചിത്രങ്ങൾ
Zinedine Zidane brushed aside accusations he is a lucky coach but again refused to commit to staying at Real Madrid next seasonhttps://t.co/CiXwJ3niYh for AFPSports pic.twitter.com/vbqCDI4dy7
— AFP News Agency AFP April 17, 2021
ലോകത്തെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിൽ തന്നെയാണ് സിദാൻ. 1998 ൽ ലോകകപ്പ് നേടിയ ടീമിലും 2000 ൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നേടിയ ടീമിലും അംഗമായിരുന്നു. 2006 ലോകകപ്പിൽ ഫ്രാൻസ് ടീമിനെ നയിച്ചു.
ALSO READ : Inter Milan : പത്ത് വർഷത്തിന് ശേഷം മിലാനിലേക്ക് സിരി എ കപ്പെത്തിച്ച് അന്റോണിയോ കോന്റെയും സംഘവും
അതേ ലോകകപ്പിൽത്തന്നെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡ്‌ലാണ് കളിച്ചത്. പ്രശസ്തമായ യുവെഫ ചാംപ്യൻസ് ലീഗ് റയൽ മാഡ്രിഡ്‌ലേക്കെത്തിക്കുന്നതിൽ സിദാൻറെ പങ്ക് വളരെ വലുതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...