ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് ഓള്‍ ഔട്ടായി. സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം ദിനത്തില്‍ ഓസ്‌ട്രേലിയ ആധിപത്യം പുലര്‍ത്തിയപ്പോള്‍ രണ്ടാം ദിനത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.
76 റണ്‍സിന് 3 വിക്കറ്റുകള്‍ നഷ്ടമായ ഓസ്‌ട്രേലിയയെ 285 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടിലൂടെ സ്മിത്തും ഹെഡും 350 കടത്തി. സ്മിത്ത് കരുതലോടെ ബാറ്റ് വീശിയപ്പോള്‍ ഹെഡ് ആക്രമണോത്സുകമായ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 268 പന്തുകള്‍ നേരിട്ട സ്മിത്ത് 19 ബൗണ്ടറികളുടെ അകമ്പടിയോടെ 121 റണ്‍സ് നേടി. 174 പന്തില്‍ 25 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 163 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
ALSO READ: ബാഴ്സയിലേയ്ക്കും സൗദിയിലേയ്ക്കുമില്ല; മെസി ഇന്റർ മയാമിയിലേയ്ക്ക്
സ്മിത്തും ഹെഡും പുറത്തായതിന് പിന്നാലെ ഓസീസിന്റെ ബാറ്റ്‌സ്മാന്‍ തുടരെ കൂടാരം കയറി. 48 റണ്‍സ് നേടിയ അലക്‌സ് ക്യാരിയ്ക്ക് മാത്രമാണ് രണ്ടാം ദിനത്തില്‍ പിടിച്ചു നില്‍ക്കാനായത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 28.3 ഓവറില്‍ 108 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷാമി, ശര്‍ദ്ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സ് എന്ന നിലയിലാണ്. 15 റണ്‍സുമായി നായികന്‍ രോഹിത് ശര്‍മ്മയും 6 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...