വനിത പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിന് തുടക്കമായിരിക്കുകയാണ്. പുതിയ സീസൺ ആരംഭിച്ച് രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ WPLന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ രണ്ട് മലയാളി താരങ്ങൾ അടിച്ചെടുത്തിരിക്കുകയാണ്. ഒരാൾ ബാറ്റിങ്ങിൽ കസറിയപ്പോൾ മറ്റൊരാൾ ബോളിങ്ങിലൂടെ തിളങ്ങിയിരിക്കുന്നത്. സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് നിർണായകമായ ഒരു സിക്സറിലൂടെ വിജയം സമ്മാനിച്ച സജൻ സജീവനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആശ ശോഭനയുമാണ് ഇപ്പോൾ WPLന്റെ ശ്രദ്ധേയതാരങ്ങൾ. കഴിഞ്ഞ സീസണിൽ മിന്നുമണിയിൽ ആയിരുന്നു കേരളത്തെ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷ അർപ്പിച്ചിരുന്നത്. ഇപ്പോൾ ആ പ്രതീക്ഷ സജനിയും ആശയിലുമെത്തി ചേർന്നിരിക്കുകയാണ്.
സിക്സറടിച്ച് ദൈവത്തിന്റെ പോരാളികളെ ജയിപ്പിച്ച് സജന
പ്രഥമ WPL ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ജയം നേടി നൽകിയാണ് സജന ശ്രദ്ധേയയായത്. ആദ്യ ഡൽഹിക്കെതിരെയുള്ള മത്സരത്തിൽ അവസാന പന്തിൽ മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസായിരുന്നു. അതിനുമുമ്പ് രണ്ട് പന്തിൽ അഞ്ച് റൺസ് എന്ന നിലയിൽ നിൽക്കെ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെ ഇംഗ്ലീഷ് താരം ആലിസ് ക്യാപ്സി പുറത്താക്കി. മുംബൈയുടെ ജയം പ്രതീക്ഷ അതോടെ അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഏഴാമതായി ക്രീസിലെത്തിയ മലയാളി താരം തന്റെ WPL കരിയറിൽ നേരിട്ട ആദ്യ പന്ത് സിക്സർ പറത്തുകയായിരുന്നു. അതോടെ മുംബൈ ഉദ്ഘാടന മത്സരത്തിൽ ജയം സ്വന്തമാക്കുകയും ചെയ്തു.
ALSO READ : K Hoysala : വിജയാഘോഷത്തിനിടെ ബോധരഹിതനായി; മുൻ കർണാടക ക്രിക്കറ്റ് താരം മൈതാനത്ത് വെച്ച് മരിച്ചു
യുപിക്കാരെ കറക്കി വീഴ്ത്തിയ ആശ
സമാനമായി അവസാന ഓവറിൽ പ്രകടനമാണ് WPLൽ ആശയെയും ശ്രദ്ധേയയാക്കുന്നത്. 32കാരിയായ മലയാളി താരം അവസാന ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ ആർസിബി രണ്ട് റൺസിന് ജയം നേടുകയായിരുന്നു. ലഗ് സ്പിന്നറായ താരം അഞ്ച് വിക്കറ്റം നേട്ടം സ്വന്തമാക്കുകയും ചെയ്തു. WPLന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന് റെക്കോർഡും ആശ സ്വന്തമാക്കി.
വയനാട് മാനന്തവാടി സ്വദേശിനിയാണ് സജന. മിന്നുമണിയെ പോലെ കുറിച്ചിയർ ആദിവാസി വിഭാഗത്തിൽ നിന്നും WPLയിലേക്കെത്തുന്ന രണ്ടാമത്തെ താരമാണ് സജന. ഡിസംബറിൽ നടന്ന WPL താരലേലത്തിൽ പത്ത് ലക്ഷം രൂപയ്ക്കാണ് സജനയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 25 വനിത ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും കൂടിയായിരുന്നു സജന.
32കാരിയായ ആശയാകട്ടെ പ്രഥമ സീസണിലാണ് WPLന്റെ ഭാഗമാകുന്നത്. മിന്നുമണിക്ക് പുറമെ കഴിഞ്ഞ സീസണിലെ താരലേലത്തിൽ വിറ്റു പോയ രണ്ടാമത്തെ മലയാളി താരമായിരുന്നു ആശ ശോഭന. പ്രഥമ സീസണിൽ ആശ അഞ്ച് വിക്കറ്റുകൾ ആർസിബിക്ക് വേണ്ടി സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ ആശ കേരള, റെയിൽവെ, പുതുച്ചേരി ടീമുകൾക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.