UEFA Champions League Final 2021 : Chelsea യൂറോപ്യന്റെ ചാമ്പ്യന്മാർ, Manchester City യെ തകർത്ത് ചെൽസിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം

Chelsea ഇന്ന് നടന്ന കലാശപ്പോരാട്ടത്തിൽ സിറ്റിയെ  ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. Kai Havertz  ആണ് ചെൽസിയുടെ വിജയ ഗോൾ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : May 30, 2021, 03:42 PM IST
  • ആദ്യപകുതിയിൽ 43-ാം മിനിറ്റിൽ ജർമൻ താരം കെയ് ഹവെർട്സാണ് ചെൽസിക്കായി വിജയ ഗോൾ നേടിയത്.
  • ഇംഗ്ലീഷ് താരം മേസൺ മൗണ്ട് നൽകിയ ത്രൂ ബോൾ സിറ്റി ഗോളി എഡേഴ്സണിനെ അഡ്വാൻസിനെ മറികടന്ന് ഹവെർട്സ് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
  • രണ്ടാ പകുതിയിൽ മറുപടി ഗോളിനായി സിറ്റി താരങ്ങൾ ചെൽസിയുടെ ഗോൾമുഖത്തേക്ക് ഇരച്ച് കയറിയെങ്കിലും നീലപ്പടയുടെ പ്രതിരോധത്തെ തകർക്കാൻ സാധിച്ചില്ല.
  • കൂടാതെ സിറ്റി പ്ലേ മേക്കൽ ബെൽജിയം താരം കെവിൻ ഡിബ്രുയിനും കൂടി പരിക്കേറ്റ് കളം വിട്ടപ്പോൾ ചെൽസി ഏതാണ്ട് വിജയം ഉറപ്പിച്ചു.
UEFA Champions League Final 2021 : Chelsea യൂറോപ്യന്റെ ചാമ്പ്യന്മാർ, Manchester City യെ തകർത്ത് ചെൽസിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം

Porto : യുവേഫ് ചാമ്പ്യൻസ് ലീഗ് (UEFA Champions League) നേട്ടം മാഞ്ചസ്റ്റർ സിറ്റിക്ക് (Manchester City) ഇനിയുടെ മോഹമായി തന്നെ തുടരും. ഇന്ന് നടന്ന കലാശപ്പോരാട്ടത്തിൽ സിറ്റിയെ ചെൽസി (Chelsea) ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. 

ആദ്യപകുതിയിൽ 43-ാം മിനിറ്റിൽ ജർമൻ താരം കെയ് ഹവെർട്സാണ് ചെൽസിക്കായി വിജയ ഗോൾ നേടിയത്. ഇംഗ്ലീഷ് താരം മേസൺ മൗണ്ട് നൽകിയ ത്രൂ ബോൾ സിറ്റി ഗോളി എഡേഴ്സണിനെ അഡ്വാൻസിനെ മറികടന്ന് ഹവെർട്സ് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

ALSO READ : English Premier League 2020-21 ചാമ്പ്യന്മാരായി Manchester CIty, ഇത് ഏഴാം തവണയാണ് സിറ്റി ഇംഗ്ലീഷ് ചാമ്പ്യന്മാരാകുന്നത്

രണ്ടാ പകുതിയിൽ മറുപടി ഗോളിനായി സിറ്റി താരങ്ങൾ ചെൽസിയുടെ ഗോൾമുഖത്തേക്ക് ഇരച്ച് കയറിയെങ്കിലും നീലപ്പടയുടെ പ്രതിരോധത്തെ തകർക്കാൻ സാധിച്ചില്ല. കൂടാതെ സിറ്റി പ്ലേ മേക്കൽ ബെൽജിയം താരം കെവിൻ ഡിബ്രുയിനും കൂടി പരിക്കേറ്റ് കളം വിട്ടപ്പോൾ ചെൽസി ഏതാണ്ട് വിജയം ഉറപ്പിച്ചു.

ഇത് രണ്ടാം തവണയാണ് ചെൽസി ചാമ്പ്യൻസ് ലിഗ് കിരീടം നേടുന്നത്. നേരത്തെ 2012ൽ ദിദിയർ ദ്രോഗ്ബയുടെ സമയത്ത് ജോസെ മൊറീഞ്ഞോയുടെ കീഴിലാണ് ആദ്യമായി ചെൽസി ചാമ്പ്യൻസ് ലീഗിൽ മുത്തമിടുന്നത്.

ALSO READ : LaLiga 2021 : ഏഴ് വർഷത്തിന് ശേഷം വീണ്ടും ലാലിഗയിൽ മുത്തമിട്ട് സിമിയോണിയും സംഘവും, കാണാം ചിത്രങ്ങൾ

സീസണിന്റെ തുടക്കം മോശമായിരുന്ന ചെൽസി തങ്ങളുടെ കോച്ച ലംപാർഡിനെ മാറ്റി പിഎസ്ജിയുടെ തോമസ് ടുഷ്യേലിനെ കോച്ചായി നിയമിക്കുകയായിരുന്നു. തുടർന്ന് ട്യുഷേലിന്റെ കീഴിൽ അണിനിരന്ന് ചെൽസി മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. നോക്കൗട്ട് റൗണ്ടിൽ ആദ്യം അത്ലെറ്റികോ മാഡ്രിഡിനെയും പിന്നാലെ പോർട്ടയെയും പുറത്താക്കിയാണ് ചെൽസി സെമിയിൽ പ്രവേശിക്കുന്നത്. സെമിയി റെയൽ മാഡ്രിഡിനെ തകർത്താണ് ചെൽസി ഫൈനലിൽ പ്രവേശിച്ചത്.

ALSO READ : Antonio Conte ഇന്റർ മിലാനുമായി ഒരു വർഷം കരാർ ബാക്കി നിൽക്കെ ക്ലബ് വിട്ടു, 11 വർഷത്തിന് ശേഷം ടീമിനെ ഇറ്റാലിയൻ ചാമ്പ്യന്മാരാക്കിയതിന് തൊട്ടു പിന്നാലെയാണ് പടിയിറക്കം 

സിറ്റിയാകട്ടെ ആദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. പ്രീമിയർ ലീഗിലെ സിറ്റിയുടെ ആധിപത്യം പെപ്പ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും പോർട്ടോയിൽ സാധിച്ചില്ല. ഇതിന് മുമ്പ് പ്രമീയർ ലീഗിൽ സിറ്റിയുടെ ചെൽസിയും ഏറ്റമുട്ടിയപ്പോഴും ചെൽസിക്ക് തന്നെയായിരുന്നു ജയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News